മുതലമട: ജില്ലയില്‍ അനധികൃതമായി ബി.പി.എല്‍, എ.എ.വൈ, സബ്‌സിഡി റേഷൻ കാര്‍ഡുകള്‍ കൈവശം വെച്ചവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ മുതലമട ഗ്രാമപഞ്ചായത്തില്‍ 61 കാര്‍ഡുടമകളെ കണ്ടെത്തി. ഇവരില്‍നിന്ന് 2021 ജൂലൈ 18 മുതല്‍ കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ കമ്പോള വില ഈടാക്കുമെന്ന് ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു.
ഇത്തരത്തില്‍ അനര്‍ഹമായി റേഷൻ കാര്‍ഡുകള്‍ കൈവശം വെച്ച ഗുണഭോക്താക്കള്‍ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫിസുകളില്‍ തിരികെ ഏല്‍പിച്ച് പൊതുവിഭാഗത്തിലേക്ക് മാറ്റണം.
അല്ലാത്തപക്ഷം നടപടി സ്വീകരിക്കുമെന്നും ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.