അമൽനാഥിനും അതുൽനാഥിനും മൊബൈൽ ഫോണുമായി പൊലീസ്​ എത്തിയപ്പോൾ

മുഖ്യമന്ത്രിയെ പരാതിയറിയിച്ചു; വിദ്യാർഥികൾക്ക്​ ഫോണുമായി പൊലീസ്​ വീട്ടിലെത്തി

കൊല്ലങ്കോട്: പഠിക്കാൻ ഫോണില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ച്​ മണിക്കൂറുകൾക്കകം വിദ്യാർഥികൾക്ക്​ ഫോണുമായി പൊലീസെത്തി. കൊല്ലങ്കോട് ആനമാറി റോഡിലെ രവീന്ദ്രനാഥ് - ഭാഗ്യവതി ദമ്പതികളുടെ മക്കളായ അമൽനാഥ്, അതുൽനാഥ് എന്നിവർക്കാണ് മുഖ്യമന്ത്രിയുടെ ഒാഫിസ് ഇടപെട്ട് മൊബൈൽ ഫോൺ ലഭ്യമാക്കിയത്.

ആറ്, ഏഴ്​ ക്ലാസുകളിലെ വിദ്യാർഥികളായ ഇരുവർക്കും സംസാരശേഷിയില്ല. വ്യാഴാഴ്​ച രാവിലെയാണ് പഞ്ചായത്ത്​ അംഗം പി.സി. ഉണ്ണികൃഷ്ണൻ വീട്ടിലെത്തിയപ്പോൾ ഫോണില്ലാത്ത കാര്യം മുഖ്യമന്ത്രിയെത്തന്നെ അറിയിക്കാൻ വിദ്യാർഥികൾ ആവശ്യപ്പെട്ടത്. അദ്ദേഹം ഉടൻതന്നെ മുഖ്യമന്ത്രിയുടെ ഓഫിസിൽ അറിയിച്ചു. ഉച്ചക്കു​ ശേഷം രണ്ട് മൊബൈൽ ഫോണുകളുമായി പാലക്കാട്ടുനിന്ന്​ പൊലീസ് അസോസിയേഷൻ ഭാരവാഹികൾ വീട്ടിലെത്തി. ഫോൺ വാങ്ങാൻ വഴിയില്ലാത്തതിനാൽ കഴിഞ്ഞ വർഷവും പഠനം അവതാളത്തിലായിരുന്നതായി രക്ഷിതാക്കൾ പറഞ്ഞു.



Tags:    
News Summary - police donates mobile phone to students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.