കൊല്ലങ്കോട്: വൈദ്യുതി തൂണുകളിൽ പാഴ്ചെടികൾ വളർന്നു നിൽക്കുന്നത് അപകട ഭീഷണിയായി. പുതുനഗരം, കൊല്ലങ്കോട്, മുതലമട, കൊടുവായൂർ, പല്ലശ്ശന തുടങ്ങിയ പഞ്ചായത്തുകളിലാണ് വൈദ്യുത തൂണുകൾ കൃത്യമായി പരിപാലനം ഇല്ലാത്തതിനാൽ പാഴ്ച്ചെടികൾ വളർന്നത്. കൊല്ലങ്കോട് ടൗണിൽ പോലും വൈദ്യുത തൂണുകൾ കാടുപിടിച്ച നിലയിലാണ്. ലൈൻ ക്ലിയറിങ് ജോലികൾ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുവാൻ കെ.എസ്.ഇ.ബിയിലെ ഉദ്യോഗസ്ഥർ തയാറാകാത്തതാണ് കാരണം.
ത്രീ ഫെയ്സ് ലൈനുകളിലും 11 കെവി ലൈനുകളിലുമടക്കം പാഴ്ച്ചെടികൾ വളർന്നിട്ടുണ്ട്. മഴ സമയങ്ങളിൽ വൈദ്യുതി ലൈനുകളും പടർന്ന വള്ളികൾ കാരണം വൈദ്യുതി തകരാറ് സംഭവിക്കുന്നത് പതിവായിട്ടുണ്ട്. വൈദ്യുത ബന്ധം ഇടക്കിടെ തകരാറിലാകുന്നത് പരിഹരിക്കുവാൻ ഉദ്യോഗസ്ഥർ എത്താത്തതും നാട്ടുകാർക്ക് ദുരിതമായി. കെ.എസ്.ഇ.ബി സെക്ഷൻ ഉദ്യോഗസ്ഥർ കൃത്യമായി വൈദ്യുതി പോസ്റ്റുകളിൽ പാഴ്ച്ചെടികൾ നീക്കം ചെയ്യുവാൻ നേതൃത്വം നൽകണമെന്നും നിരീക്ഷണം ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.