കാ​ട് മൂ​ടി ന​ശി​ക്കു​ന്ന പേ​രൂ​ർ അ​ട​ങ്ങ​ൽ കു​ളം

അധികൃതരുടെ അവഗണന; പേരൂർ അടങ്ങൽ കുളം നശിക്കുന്നു

അ​ക​ലൂ​ർ: ല​ക്കി​ടി പേ​രൂ​രി​ലെ അ​ട​ങ്ങ​ൽ കു​ളം ച​ണ്ടി​യും കാ​ടും മു​ടി ന​ശി​ക്കു​ന്നു. കാ​ട് മൂ​ടി​യ​തോ​ടെ വെ​ള്ളം ഉ​ണ്ടെ​ന്ന്പോ​ലും അ​റി​യാ​നാ​കാ​ത്ത അ​വ​സ്ഥ​യാ​ണ്. പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന ജ​ലാ​ശ​യ​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. വ​ർ​ഷ​ങ്ങ​ളാ​യി കു​ളം ഉ​പ​യോ​ഗ​ശു​ന്യ​മാ​യി കി​ട​പ്പാ​ണ്. പേ​രൂ​ർ, പ​ത്തി​രി​പ്പാ​ല, വ​ട​ക്കും​പു​റം, അ​ട​ങ്ങ​ൽ​പ​റ​മ്പ് പ്ര​ദേ​ശ വാ​സി​ക​ളു​ടെ ജ​ല​സ്രോ​ത​സ്സാ​ണ് അ​ട​ങ്ങ​ൽ കു​ളം. കു​ളം ന​ശി​ക്കു​ന്ന​തോ​ടെ ഗു​രു​തി​യ​മ്പ​റ​മ്പ്, അ​ട​ങ്ങ​ൽ പ​റ​മ്പ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ കു​ടി​വെ​ള്ള​വും മു​ട്ടു​മെ​ന്നു​റ​പ്പ്.

സ​മീ​പ​ത്ത് ത​ന്നെ കു​ടി​വെ​ള്ള പ​ദ്ധ​തി​യും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ര​ണ്ട് ല​ക്ഷം രൂ​പ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ചെ​റി​യ തോ​തി​ലു​ള്ള ന​വീ​ക​ര​ണം ന​ട​ത്തി​യ​ത​ല്ലാ​തെ മ​റ്റു ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഒ​രു വ​ർ​ഷം മു​മ്പ് പ്രേം​കു​മാ​ർ എം.​എ​ൽ.​എ അ​ട​ക്ക​മു​ള്ള​വ​ർ കു​ളം സ​ന്ദ​ർ​ശി​ക്കു​ക​യും ​ചെ​യ്തി​രു​ന്നു. ര​ണ്ട് ഏ​ക്ക​റി​ലേ​റെ വി​സ്തൃ​തി​യി​ലു​ള്ള കു​ളം ന​ശി​ച്ചാ​ൽ മേ​ഖ​ല​യി​ലെ കൃ​ഷി​​യെ ​പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. അ​തേ​സ​മ​യം, കു​ളം ന​വീ​ക​ര​ണ​ത്തി​ന് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്നു​ണ്ടെ​ന്ന് വാ​ർ​ഡ്‌ അം​ഗം കൂ​ടി​യാ​യ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് സി.​എ. ന​സ്രി​ൻ പ​റ​ഞ്ഞു.

Tags:    
News Summary - Perur adangal pond

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.