PE LEAD/ഇൗ നഗരത്തിനിതെന്തു പറ്റി? മാലിന്യത്തിൽ നിറഞ്ഞ്​ നഗരം

പാലക്കാട്: നഗരത്തിൽ പ്രധാന നിരത്തുകളിലടക്കം കുന്നുകൂടിയ മാലിന്യം. ഒരിടത്ത് പ്ലാസ്​റ്റിക് മാലിന്യമാണെങ്കിൽ മറ്റൊരിടത്ത് കോൺക്രീറ്റ് മാലിന്യമെന്നായതോടെ നഗരവാസികൾ ദുരിതത്തിലായി. പ്ലാസ്​റ്റിക് നിരോധിച്ച നഗരത്തിൽ പ്ലാസ്​റ്റിക് സഞ്ചികളിൽ കെട്ടിയാണ് മാലിന്യം വലിച്ചെറിയുന്നത്. പല റോഡുകളിലും മൂക്കുപൊത്താതെ നടക്കാൻ കഴിയാത്ത സ്ഥിതി. മാലിന്യം തള്ളരുതെന്ന ബോർഡിന്‌ തൊട്ടുതാഴെ മാലിന്യം കൂടിക്കിടക്കുന്ന ഇടങ്ങളും കുറവല്ല. ഒഴിഞ്ഞ പറമ്പുകളും ആളില്ലാത്ത ഇടവഴികളും തിരക്കു കുറഞ്ഞ റോഡുകളുമാണ് മാലിന്യം തള്ളുന്നവരുടെ ഇഷ്​ട കേന്ദ്രങ്ങൾ. പ്ലാസ്​റ്റിക് മാലിന്യത്തിന്​ പുറമെ ഭക്ഷണാവശിഷ്​ടങ്ങളും കോഴിമാലിന്യവും പഴയ തുണികളും ഉള്‍പ്പെടെ എല്ലാത്തരം മാലിന്യവും നഗരത്തില്‍ പലയിടത്തായി തള്ളുന്നുണ്ട്. നഗരപരിധിയിലെ റോഡോരങ്ങളില്‍ മാലിന്യം തള്ളുന്നത് പിടികൂടാൻ നഗരസഭയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന രാത്രികാല പട്രോളിങ് സംഘത്തി​ൻെറ പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങളായി. വേണ്ടത്ര ശുചീകരണ തൊഴിലാളികള്‍ ഇല്ലാത്തതിനാല്‍ മാലിന്യനീക്കം മന്ദഗതിയിലാണ്. നഗരത്തി​ൻെറ പല ഭാഗങ്ങളും ചീഞ്ഞുനാറുകയാണ്. മേപ്പറമ്പ് ബൈപാസ്, ചക്കാന്തറ പള്ളി പരിസരം, സുല്‍ത്താന്‍പേട്ട മാതാകോവില്‍ സ്ട്രീറ്റ്, കല്‍മണ്ഡപം കനാല്‍ പരിസരം, പട്ടിക്കര-ചുണ്ണാമ്പുത്തറ റോഡ് തുടങ്ങി നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ മാലിന്യക്കൂനകൾ ഉയർന്നുകഴിഞ്ഞു. ഇടവിട്ട് മഴ പെയ്യുന്നതിനാൽ മാലിന്യം അഴുകി ദുർഗന്ധം വമിക്കുന്നതിനു പുറമെ ഇവ തെരുവുനായ്ക്കള്‍ റോഡിലേക്ക് കടിച്ചുകീറി ഇടുന്നത് കാല്‍നട-വാഹനയാത്രക്കാര്‍ക്ക് പ്രയാസവും സൃഷ്​ടിക്കുന്നുണ്ട്. ശുചീകരണ തൊഴിലാളികളുടെ കുറവുമൂലം ഒരോ ഭാഗങ്ങളില്‍നിന്നും മാലിന്യം നീക്കം ചെയ്തു വരുമ്പോഴേക്കും ആദ്യം നീക്കം ചെയ്ത ഇടങ്ങളെല്ലാം പഴയപടിയാകുന്ന സ്ഥിതിയാണെന്നാണ്​ നഗരസഭ അധികൃതര്‍ പറയുന്നത്​. പടം PEW 01 നഗരത്തിലെ പട്ടിക്കര-ചുണ്ണാമ്പുത്തറ ബൈപാസിലെ മാലിന്യം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.