ഫണ്ടനുവദിച്ച് വർഷങ്ങൾ; റോഡ് പണി കടലാസിൽ പെരിങ്ങോട്ടുകുറുശ്ശി: ഫണ്ട് അനുവദിച്ചിട്ട് വർഷങ്ങളായിട്ടും റോഡ് പണി കടലാസിൽ തന്നെ. പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിലെ കൂത്തലക്കാട് റോഡിന്‍റെ വികസനത്തിനും നവീകരണത്തിനുമായി രമ്യാ ഹരിദാസ് എം.പിയുടെ ഫണ്ടിൽനിന്ന് 3.57 കോടി അനുവദിച്ചിട്ട് വർഷങ്ങൾ പിന്നിട്ടതായി നാട്ടുകാർ പറഞ്ഞു. ഇതിനിടെ പദ്ധതിയിൽ ഉൾപ്പെട്ട പിലാപ്പുള്ളി-മണിയമ്പാറ റോഡിന് എ.കെ. ബാലൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ അനുവദിക്കുകയും പണി നടത്തുകയും ചെയ്തിരുന്നു. റോഡിന്‍റെ അവശേഷിക്കുന്ന ഭാഗം പാടെ തകർന്ന നിലയിലാണ്. അടിയന്തരമായി എം.പി ഫണ്ടിൽനിന്ന് അനുവദിച്ച തുക ഉപയോഗപ്രദമാക്കി റോഡ് പുനരുദ്ധരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.