നവീകരണ ഭാഗമായി മുഹമ്മദ് മുഹ്സിൻ എം.എൽ.എ കൈപ്പുറം -വിളയൂർ റോഡ് സന്ദർശിക്കുന്നു
പട്ടാമ്പി: വിളയൂർ, തിരുവേഗപ്പുറ പഞ്ചായത്തുകളിലെ പ്രധാന പാതയായ കൈപ്പുറം -വിളയൂർ റോഡ് ഓവർലേ ചെയ്ത് നവീകരിക്കുന്ന പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് മുഹമ്മദ് മുഹസിൻ എം.എൽ.എ അറിയിച്ചു. നവീകരണത്തിന് മുന്നോടിയായി ഉദ്യോഗസ്ഥരോടൊപ്പം എം.എൽ.എ സ്ഥലം സന്ദർശിച്ചു.
10 വർഷം മുമ്പ് ബി.എം. ബി.സി ചെയ്ത് നവീകരിച്ച റോഡിൽ കുഴികൾ രൂപപ്പെട്ട് ഗതാഗതം പ്രയാസകരമായ സാഹചര്യത്തിൽ ഓവർ ലേ ചെയ്ത് നവീകരിക്കാൻ എം.എൽ എ ബജറ്റിൽ അഞ്ച് കോടി രൂപയുടെ നിർദ്ദേശം വെക്കുകയും അനുവദിക്കുകയും ചെയ്തിരുന്നു.
ഈ റോഡിലെ 45 വർഷത്തിലധികം പഴക്കമുള്ള കൾവർട്ടുകൾക്ക് ബലക്ഷയമുണ്ട്. ചിലയിടങ്ങളിൽ പാർശ്വഭിത്തിയും അത്യാവശ്യമാണ്. ഇത് പരിഹരിക്കാൻ അധിക തുകയായി 76 ലക്ഷം രൂപ ആവശ്യപ്പെടുകയും അനുവദിക്കുകയും ചെയ്തിരുന്നു.
ആദ്യഘട്ടത്തിൽ കാളാഞ്ചിറ ഭാഗത്തെ രണ്ട് കൾവർട്ടുകൾ പുതുക്കി നിർമിച്ചും എടപ്പലം, പേരടിയൂർ ഭാഗത്ത് ആവശ്യമായ സ്ഥലങ്ങളിൽ പാർശ്വ ഭിത്തി നിർമിച്ചുമാണ് 10 കി.മീറ്റർ ദൂരുള്ള ഈ റോഡിെൻറ പ്രവൃത്തി പൂർത്തിയാക്കുന്നത്.
റോഡ് മികച്ച രീതിയിൽ നവീകരിക്കാൻ കൂടുതൽ കൾവർട്ടുകൾ നിർമിക്കുകയും ഇരുവശങ്ങളിലും വീതി കൂട്ടാൻ സ്ഥലം ലഭിക്കുകയാണെങ്കിൽ ആവശ്യമായ സ്ഥലങ്ങളിൽ പാർശ്വഭിത്തി കെട്ടാനുമുള്ള നിർദ്ദേശങ്ങൾ സർക്കാറിന് സമർപ്പിക്കുമെന്നും എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.