'സർ-മാഡം' വിളി ഒഴിവാക്കണമെന്ന ​പ്രമേയം പാലക്കാട്​ നഗരസഭ തള്ളി; കാര്യമിതാണ്​

പാലക്കാട്​: ബ്രിട്ടീഷ്​ കൊളോണിയൽ ഭരണത്തി​െൻറ ശേഷിപ്പുകളായ 'സർ', 'മാഡം' തുടങ്ങിയ അഭിസംബോധനകൾ നഗരസഭ ഒാഫീസിൽ ഉപയോഗിക്കുന്നത്​ അവസാനിപ്പിക്കണമെന്ന ആവശ്യം ബി.ജെ.പി ഭരിക്കുന്ന പാലക്കാട്​ നഗരസഭ തള്ളി. നഗരസഭ ഒാഫീസിലെ ഉദ്യോഗസ്​ഥരെയും ജനപ്രതിനിധികളെയും പൊതുജനങ്ങൾ 'സർ', 'മാഡം' എന്നിങ്ങനെ അഭിസം​ബോധനം ചെ​യ്യുന്നത്​ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്​ കൗൺസിലർ കെ. മൻസൂർ ആണ്​ ചൊവ്വാഴ്​ച കൗൺസിൽ യോഗത്തിൽ പ്രമേയം കൊണ്ടുവന്നത്​. ബി.ജെ.പി പാർലിമെൻററി പാർട്ടി നേതാവ് കെ.വി. വിശ്വനാഥൻ എതിർത്തു. ഇതോടെ ചെയർപേഴ്​സൺ പ്രിയ അജയൻ പ്രമേയം തള്ളി.

കൊളോണിയൽ ഭരണത്തി​െൻറ ശേഷിപ്പുകളായ സർ-മാഡം വിളികൾ ആദ്യമായി ഒഴിവാക്കി പാലക്കാട്​ ജില്ലയിലെ മാത്തൂർ ഗ്രാമപഞ്ചായത്ത് ​ശ്രദ്ധേയമായിരുന്നു. 'അപേക്ഷിക്കുന്നു' എന്നതിന്​ പകരം 'ആവശ്യപ്പെടുന്നു'വെന്ന് ഫോമുകളിലും ​മറ്റും ഉപയോഗിക്കണമെന്നും മാത്തൂർ പഞ്ചായത്ത്​ ജനങ്ങളോട്​ ആവശ്യപ്പെട്ടിരുന്നു.  

ഇൗ മാതൃക പിന്തുടർന്ന്​ സംസ്ഥാനത്തെ 32 ഗ്രാമപഞ്ചായത്തുകളും ഏഴ്​ നഗരസഭകളും 'സർ', 'മാഡം' വിളി ഒഴിവാക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ്​ പാലക്കാട്​ നഗരസഭ പ്രമേയം തന്നെ തള്ളിയത്​.  

Tags:    
News Summary - Palakkad Municipality rejected the resolution to avoid calling 'Sir-Madam'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.