പാ​ലാ ഗു​ഡ്‌ ഷെ​പ്പേ​ര്‍ഡ് മൈ​ന​ര്‍ സെ​മി​നാ​രി

എ​ഴു​പ​താ​ണ്ടി​െൻറ നി​റ​വി​ല്‍ പാ​ലാ ഗു​ഡ്‌ ഷെ​പ്പേ​ര്‍ഡ് മൈ​ന​ര്‍ സെ​മി​നാ​രി

പാ​ലാ: രൂ​പ​ത​യു​ടെ മൈ​ന​ര്‍സെ​മി​നാ​രി​യാ​യ പാ​ലാ ക​രൂ​രി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഗു​ഡ്‌ ഷെ​പ്പേ​ര്‍ഡ് മൈ​ന​ര്‍ സെ​മി​നാ​രി​ക്കി​ത് ച​രി​ത്ര​നി​മി​ഷം. സ​പ്ത​തി ആ​ഘോ​ഷ​നി​റ​വി​ല്‍ 70 സം​വ​ത്സ​ര​ങ്ങ​ള്‍ പി​ന്നി​ടു​ന്ന സെ​മി​നാ​രി പാ​ലാ രൂ​പ​ത അ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്, സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ ജേ​ക്ക​ബ്​ മു​രി​ക്ക​ന്‍ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ അ​ര​ഡ​സ​നോ​ളം ബി​ഷ​പ്പു​മാ​രു​ടെ വൈ​ദി​ക പൂ​ര്‍വ​വി​ദ്യാ​ല​യം കൂ​ടി​യാ​ണ്.

ര​ണ്ടാ​യി​ര​ത്തോ​ളം വൈ​ദി​ക വി​ദ്യാ​ര്‍ഥി​ക​ള്‍ പ​രി​ശീ​ല​നം തേ​ടി​യ സെ​മി​നാ​രി സ്ഥാ​പി​ത​മാ​യി​ട്ട് 70 വ​ര്‍ഷം പൂ​ര്‍ത്തി​യാ​കു​ക​യാ​ണ്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​ഘോ​ഷ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ​യാ​ണ് 70-ാം വാ​ര്‍ഷി​കം സെ​മി​നാ​രി​യി​ല്‍ ന​ട​ക്കു​ക.

സെ​മി​നാ​രി ചാ​പ്പ​ലി​ല്‍ രാ​വി​ലെ 6.30ന് ​റെ​ക്ട​ര്‍ ഫാ. ​ഡോ. ജോ​സ​ഫ് മു​ത്ത​നാ​ട്ടി​െൻറ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ല്‍ കു​ര്‍ബാ​ന അ​ര്‍പ്പി​ക്കു​ന്ന​ത് മാ​ത്ര​മാ​ണ് ഏ​ക ച​ട​ങ്ങ്.

Tags:    
News Summary - Pala Good Shepherd Minor Seminary in the Seventies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.