കുമാരൻപുത്തൂരിൽ മഴ നനയാതിരിക്കാൻ നെല്ല് ചാക്കിട്ട് മൂടി ഏജൻസിയെ കാത്തിരിക്കുന്ന കർഷകൻ
Posted On
date_range Updated On
date_range സംഭരണം വൈകി; വിഷുത്തിരക്കിനിടയിലും നെല്ലിന് കാവലിരുന്ന് കർഷകർ
ആലത്തൂർ: കുനിശ്ശേരി മേഖലയിലെ കുമാരൻപുത്തൂർ ഭാഗത്ത് സർക്കാർ നെല്ല് സംഭരണം വൈകുന്നു. ചാക്കിലാക്കി ടാർ പോളിൻ കൊണ്ട് മൂടിയ നെല്ലിന് കർഷകർ കാവലിരിക്കേണ്ട സാഹചര്യമാണ്. ഒരുമാസത്തോളമായി നെല്ല് കൊയ്തിട്ട്. നെല്ല് സംഭരണം നടത്താനുള്ള രേഖയായ പച്ച ചീട്ട് കർഷകർക്ക് കിട്ടിയിട്ട് രണ്ടാഴ്ചയായി.
വിഷുത്തിരക്കിനിടയിലും നെല്ലിന് കാവലിരിക്കേണ്ടി വരുന്ന തങ്ങളുടെ ദുരിതങ്ങളൊന്നും സംഭരണ ഏജൻസികൾക്ക് മനസ്സിലാകുന്നില്ല എന്നാണ് കർഷകരുടെ ആവലാതി. നെല്ല് എടുക്കാൻ ഉടൻ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.