p3 ഗുഡ്സ്​ ഷെഡ്ഡുകളിലെ പീനൽ ഡെമറേജ്​ പിൻവലിക്കണമെന്ന്

ഗുഡ്സ്​ ഷെഡുകളിലെ പീനൽ ഡെമറേജ്​ പിൻവലിക്കണമെന്ന് പാലക്കാട്: ഗുഡ്​സ്​ ഷെഡുകളിൽ പീനൽ ഡെമറേജ്​ നടപ്പാക്കിയത് പ്രതിഷേധത്തിന് ഇടയാക്കുന്നു. പാലക്കാട് ഡിവിഷൻ പരിധിയിലാണ് ഫെബ്രവരി 12 മുതൽ പീനൽ ഡെമറേജ്​ റെയിൽവേ നടപ്പാക്കിയത്. വാഗണിൽ ചരക്ക് വന്നാൽ അവ ഇറക്കുന്നതിന് അഞ്ച് മുതൽ ഒമ്പത് വരെ മണിക്കൂർ അനുവദിച്ചിട്ടുണ്ട്. ഈസമയം കഴിഞ്ഞാൽ ഒരു വാഗണിന്​ മണിക്കൂറിന്​ 150 രൂപ ഡെമറേജായി നൽകണം. എന്നാൽ, ഫെബ്രവരി 12 മുതൽ ഡെമറേജ് സമയം മൂന്ന് മണിക്കൂറായി ചുരുക്കി. പിന്നീട് വരുന്ന സമയം പീനൽ ഡെമറേജായി കണക്കാക്കി രണ്ട് മടങ്ങ് സംഖ്യയാണ് ഈടാക്കുന്നത്. രാവിലെ എത്തുന്ന വാഗണിൽ നിന്നുമാത്രമേ റെയിൽവേ അനുവദിച്ച സമയത്തിനുള്ളിൽ ചരക്ക് ഇറക്കി കാലിയാക്കാൻ കഴിയുന്നത്. ഉച്ചക്കു ശേഷമോ വൈകീട്ടോ എത്തുന്ന വാഗണുകളിൽ നിന്ന്​ ഇതിന് കഴിയാറില്ലെന്ന് ഈ മേഖലയിലെ കരാറുകാർ പറയുന്നു. പീനൽ ഡെമറേജ്​ നടപ്പാക്കിയതോടെ പാലക്കാട് ഡിവിഷൻ പരിധിയിലേക്ക് വരുന്ന ചരക്കിൽ ഗണ്യമായ കുറവ് വന്നതായി പാലക്കാട് റെയിൽവേ ഗുഡ്ഷെഡ് ക്ലിയറിങ്​ ആൻഡ്​ ഫോർവേഡിങ് ഏജൻസി അസോസിയേഷൻ പ്രസിഡന്റ്​ എ. മുഹമ്മദ് യൂനുഫ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.