ധോണിയിൽ വീണ്ടും പുലിയിറങ്ങി അകത്തേത്തറ: ധോണിയിൽ വീണ്ടും പുലിയിറങ്ങിയതോടെ ഭീതിയിൽ നാട്ടുകാർ. മേലേ ധോണി പുത്തൻകാട്ടിൽ സുധയുടെ വീട്ടുമുറ്റത്തെത്തിയ പുലി വളർത്തുനായെ ആക്രമിച്ചു. ബുധനാഴ്ച പുലർച്ച രണ്ടിന് പശുവിന്‍റെ കരച്ചിൽ കേട്ട് ഉണർന്ന കുടുംബം പുലിയെ കണ്ടിരുന്നു. നേരം പുലർന്നപ്പോൾ പരിക്കേറ്റ നായെ കാണാതായി. കഴിഞ്ഞ ദിവസം ധോണിയിൽതന്നെ മറ്റൊരാളുടെ പശുക്കിടാവിനെ പുലി കൊന്നിരുന്നു. വനപാലകർ സ്ഥലത്തെത്തി കൂട് സ്ഥാപിച്ചിരുന്നുവെങ്കിലും പുലി കൂട്ടിൽ കയറിയതുമില്ല. രണ്ടാഴ്ചക്കാലമായി അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ ഉൾനാടൻ ഗ്രാമങ്ങളിൽ വളർത്തുമൃഗങ്ങളെ കൊന്നു തിന്നുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.