പെരുങ്കുളം രഥോത്സവത്തിന് ആവേശത്തുടക്കം ആലത്തൂർ: അരിപ്പൊടി കോലങ്ങളാൽ അലംകൃതമായ അഗ്രഹാര വീഥികൾക്ക് സായുജ്യമേകി പെരുങ്കുളം രഥോത്സവത്തിന് തുടക്കമായി. നാമസങ്കീർത്തനം ഉരുവിട്ട് ഗ്രാമവാസികൾ രഥപ്രയാണത്തെ അനുഗമിച്ചു. മൂന്ന് ഗ്രാമങ്ങൾ ചേർന്ന് നടത്തുന്ന ആഘോഷം വെള്ളിയാഴ്ച രാത്രിയാണ് സമാപിക്കുകയെങ്കിലും പ്രധാന ചടങ്ങുകൾ ബുധൻ, വ്യാഴം ദിവസങ്ങളിലാണ്. ഗ്രാമം, പടിഞ്ഞാറെ ഗ്രാമം, കാര്യോട്ട് ഗ്രാമം എന്നിവരുടെ നേതൃത്വത്തിലാണ് രഥോത്സവം. പടിഞ്ഞാറെ ഗ്രാമ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ വരദരാജ സ്വാമി (മഹാവിഷ്ണു), കാര്യോട്ട് ഗ്രാമക്ഷേത്രത്തിലെ പ്രതിഷ്ഠയായ മഹാലക്ഷമിയുമായുള്ള ദേവമംഗല്യ ചടങ്ങാണ് രഥോത്സവത്തിന്‍റെ ഐതിഹ്യം. മഹാവിഷ്ണു മറ്റ് ദേവന്മാർക്കൊപ്പം രഥങ്ങളിൽ എഴുന്നള്ളുന്നുവെന്നതാണ് സങ്കൽപം. പത്ത് ദിവസമാണ് ആഘോഷ ചടങ്ങുകൾ. തെക്കേ ഗ്രാമത്തിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിൽനിന്ന് തുടങ്ങിയ രഥ പ്രയാണം കാര്യോട്ട് ഗ്രാമത്തിലെ മഹാലക്ഷ്മി ക്ഷേത്രാങ്കണത്തിലാണ് ആദ്യ ദിനം അവസാനിച്ചത്. ഓരോ ഗ്രാമ ക്ഷേത്രങ്ങളുടെയും സജ്ജീകരിച്ചിട്ടുള്ള രഥങ്ങൾ ഭക്തജനങ്ങൾ ആനയുടെ സഹായത്തോടെ എഴുന്നള്ളിക്കുന്നതാണ് ആഘോഷം. ഗ്രാമനിവാസികൾ എവിടെ ആയിരുന്നാലും രഥോത്സവത്തിന് അവധിയെടുത്ത് നാട്ടിലെത്തി പങ്കെടുക്കുകയെന്നത് വിശ്വാസത്തിന്റെ ഭാഗമാണ്. ഒന്നാം ദിനത്തിൽ മഹാലക്ഷമി ക്ഷേത്രാങ്കണത്തിലെത്തിയ രഥങ്ങളുടെ തിരിച്ച് എഴുന്നള്ളത്താണ് രണ്ടാം ദിവസമായ വ്യാഴാഴ്ച നടക്കുക. പടം പെരുങ്കുളം രഥോത്സവത്തിലെ രഥ പ്രയാണം PEW ALTR Radha prayanam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.