പെട്രോൾ പമ്പിലെ മേശ കുത്തിത്തുറന്ന നിലയിൽ
Posted On
date_range Updated On
date_range പെട്രോൾ പമ്പിൽ കവർച്ച
ഒറ്റപ്പാലം: പെട്രോൾ പമ്പ് കുത്തിത്തുറന്ന് പണവും ഡി.വി.ആറും മോഷ് ടിച്ചു. വാണിയംകുളം പാതിപ്പാറയിൽ മയിൽവാഹനം കമ്പനിയുടെ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പിലാണ് മോഷണം.
മേശവലിപ്പ് കുത്തിതുറന്ന് 30,350 രൂപയും 15,000 രൂപ വിലമതിക്കുന്ന ഡിജിറ്റൽ വീഡിയോ റെക്കോർഡറുമാണ് കവർന്നത്. തിങ്കളാഴ്ച രാത്രി 11ന് അടച്ച പെട്രോൾ പമ്പ് ചൊവ്വാഴ്ച രാവിലെ ആറിന് തുറന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞതെന്ന് ജീവനക്കാർ പറഞ്ഞു.
പമ്പ് മാനേജരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം പൊലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.