Posted On
date_range Updated On
date_range ക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് കവർച്ച
ഒറ്റപ്പാലം: ക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങൾ കുത്തി തുറന്ന് കവർച്ച. കോതകുർശ്ശി പനമണ്ണയിലെ വെള്ളിനാംകുന്ന് പത്തംകുളത്തി ഭഗവതി ക്ഷേത്രത്തിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെ ആറോടെ ക്ഷേത്രം പൂജാരി ക്ഷേത്രത്തിലെത്തിയപ്പോഴാണ് ഭണ്ഡാരങ്ങൾ പൂട്ടുതകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് ക്ഷേത്രം രക്ഷാധികാരിയെ വിവരം അറിയിക്കുകയും രക്ഷാധികാരി പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
ക്ഷേത്രത്തിനകത്തെ രണ്ടും പുറത്തെ ഒന്നും ഭണ്ഡാരങ്ങളാണ് തകർത്തിട്ടുള്ളത്. ഉത്സവം കഴിഞ്ഞതിൻെറ അടുത്ത ദിവസമായ ഏപ്രിൽ 16 നാണ് ഭണ്ഡാരം തുറന്നത്. ഇതിൻെറ അടിസ്ഥാനത്തിൽ 10,000 രൂപയോളം നഷ്ടപ്പെട്ടതായാണ് ക്ഷേത്രം ഭാരവാഹികൾ പോലീസിന് നൽകിയ വിവരം. ഒറ്റപ്പാലം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.