Posted On
date_range Updated On
date_range ബൈക്കിൽ കാറിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റ സംഭവം: കാർ ഓടിച്ച ഡോക്ടർക്കെതിരെ കേസെടുത്തു
ഒറ്റപ്പാലം: ബൈക്കിൽ കാറിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റ സംഭവത്തിൽ കാർ ഓടിച്ച ഡോക്ടർക്കെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. വാണിയംകുളം പാറേക്കാട്ടിൽ വീട്ടിൽ അനിൽകുമാർ (38), ഭാര്യ നന്ദിത (28) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവർക്കൊപ്പമുണ്ടായിരുന്ന മകൾ ഷാൻവി (രണ്ടര) പരിക്കില്ലാതെ രക്ഷപ്പെട്ടു. കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗം ഡോ. മനോജ്‌കുമാർ ഓടിച്ച കാറാണ് നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴോടെ കണ്ണിയംപുറത്താണ് സംഭവം.
കാലിന് ഗുരുതരമായി പരിക്കേറ്റ അനിൽകുമാർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലും നന്ദിത ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.