ബൈക്കിന് കുറുകെ ചാടി പരിക്കേറ്റ കാട്ടുപന്നി
ബൈക്കിന് കുറുകെ കാട്ടുപന്നി ചാടി യാത്രികന് പരിക്ക്: പരിക്കേറ്റ പന്നിയെ അധികൃതർ വെടിവെച്ചുകൊന്നു
ഒറ്റപ്പാലം: ബൈക്കിന് കുറുകെ കാട്ടുപന്നി ചാടി യാത്രക്കാരന് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ അവശനിലയിലായ പന്നിയെ വനംവകുപ്പ് അധികൃതർ വെടിവെച്ച് കൊന്നു. തിങ്കളാഴ്ച അർധരാത്രിയോടെ പാലക്കാട്-കുളപ്പുള്ളി പാതയിൽ കണ്ണിയംപുറം സെവൻത് ഡേ ആശുപത്രിക്ക് സമീപമാണ് അപകടം. കുളപ്പുള്ളി സ്വദേശിയായ ആദർശ് സഞ്ചരിച്ച ബൈക്കിന് കുറുകെ പന്നി ചാടിയാണ് അപകടമുണ്ടായത്. പരിക്കേറ്റ പന്നിയെ രാവിലെ കണ്ടെത്തിയതോടെ നാട്ടുകാർ ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ച് ഓഫിസിൽ വിവരം അറിയിക്കുകയുമായിരുന്നു. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എം.കെ. ഗിരീഷിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വെടിവെച്ച് കൊല്ലാൻ തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.