Posted On
date_range Updated On
date_range ഒറ്റപ്പാലത്ത് വില്ലേജ് ഓഫിസുകൾക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും സ്വന്തമായി
ഒറ്റപ്പാലം: നിയോജക മണ്ഡലത്തിലെ ഒറ്റപ്പാലം താലൂക്ക് പരിധിയിൽ ഉൾപ്പെട്ട 13 വില്ലേജ് ഓഫിസുകൾക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്തു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നും ഒമ്പതുലക്ഷം രൂപ വിനിയോഗിച്ചാണ് കമ്പ്യൂട്ടർ, സ്കാനർ, പ്രിന്റർ തുടങ്ങിയവ വിതരണം ചെയ്തത്. വിതരണോദ്ഘാടനം അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ നിർവഹിച്ചു.
താലൂക്ക് സഭ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ കടമ്പഴിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ശാസ്തകുമാർ അധ്യക്ഷത വഹിച്ചു. ഒറ്റപ്പാലം തഹസിൽദാർ സി.എം. അബ്ദുൽ മജീദ് സ്വാഗതവും ഭൂരേഖ തഹസിൽദാർ സുനു ജോസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.