ഒറ്റപ്പാലം: ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃദിന ഒറ്റപ്പാലം ഫെസ്റ്റ് 2023 സംഘടിപ്പിക്കുന്നു. അഞ്ച്, ആറ്, ഏഴ് തീയതികളിലായി നഗരസഭ മാർക്കറ്റ് കോംപ്ലക്സിന് സമീപം പ്രത്യേകം സജ്ജീകരിച്ച വേദിയിലാണ് ഫെസ്റ്റ് നടക്കുകയെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അഞ്ചിന് വൈകീട്ട് ഏഴിന് ബ്രൈറ്റ് നൈറ്റ് കലാസാംസ്കാരിക പരിപാടികളോടെ ഫെസ്റ്റിന് തുടക്കം കുറിക്കും.
ആറിന് വൈകീട്ട് അഞ്ചിന് വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം നിർവഹിക്കും. സിനിമയിൽ കാൽ നൂറ്റാണ്ട് പൂർത്തിയാക്കിയ സംവിധായകൻ ലാൽ ജോസിനെ ആദരിക്കും. അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് സ്റ്റാർ നൈറ്റ് (ഗാനമേള) നടക്കും.
ഏഴിന് ഉച്ചക്ക് 2.30ന് വാദ്യമേളങ്ങളുടെ അകമ്പടിയിൽ കയറമ്പാറ പെട്രോൾ പമ്പ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ഒറ്റപ്പാലം ടൗണിൽ സമാപിക്കും. ഘോഷയാത്രയിൽ അമ്പലപ്പാറ, ലക്കിടി-പേരൂർ, ഒറ്റപ്പാലം നഗരസഭ എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ പങ്കാളിത്തമുണ്ടായിരിക്കും. ഫെസ്റ്റ് ജനറൽ കൺവീനർ പി.വി. ബഷീർ, ചെയർമാൻ കെ. ആഷിക് അലി, മുത്തു ഒറ്റപ്പാലം, ഹാഷിം ആച്ചി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.