ആലത്തൂർ താലൂക്ക് ആശുപത്രിയിൽ ചുണ്ടക്കാട്
പ്രിയദർശിനി ക്ലബ് ഒരുക്കിയ ഓണസദ്യ
താലൂക്ക് ആശുപത്രിയിൽ ഓണസദ്യ നൽകി
ആലത്തൂർ: കാവശ്ശേരി ചുണ്ടക്കാട് പ്രിയദർശിനി ക്ലബ് ആലത്തൂർ താലൂക്ക് ആശുപത്രിയിൽ അത്തം നാളിൽ ഓണസദ്യ നൽകി. രോഗികള്‍, കൂട്ടിരിപ്പുകാർ, ജീവനക്കാര്‍, നഴ്സിങ് വിദ്യാര്‍ഥികള്‍, ഡോക്ടര്‍മാര്‍, സന്ദർശകർ ഉൾപ്പെടെയുള്ള 300ഓളം പേർ പങ്കെടുത്തു.ക്ലബ് പ്രസിഡന്റ് കെ. ബാബു, സെക്രട്ടറി സുനു ചന്ദ്രൻ, ട്രഷറർ കെ.എൻ. നൗഷാദ്, വൈസ് പ്രസിഡന്റ് വി. സുനിൽകുമാർ, ജോയിന്റ് സെക്രട്ടറി എ. സുധീർ എന്നിവർ നേതൃത്വം നൽകി.
ഓണച്ചന്ത ആരംഭിച്ചു
ചെർപ്പുളശ്ശേരി: സർവിസ് സഹകരണ ബാങ്കിന്റെ ഓണച്ചന്ത കർഷക ഭവനിൽ നഗരസഭ ചെയർമാൻ പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം. മോഹനൻ അധ്യക്ഷത വഹിച്ചു. കാർഷിക ഗവേഷണത്തിൽ സംസ്ഥാന അവാർഡ് നേടിയ പ്രഫ. വി. തുളസിയെ ആദരിച്ചു. മികച്ച കർഷകരേയും കുടുംബശ്രീ യൂനിറ്റുകളെയും ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.