Posted On
date_range Updated On
date_range ഓണം: ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ പരിശോധന തുടങ്ങും
പാലക്കാട്: ഓണം പ്രമാണിച്ച് ജില്ലയില്‍ ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ പരിശോധന ഉറപ്പുവരുത്തുമെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് അറിയിച്ചു.29 മുതല്‍ സെപ്റ്റംബര്‍ ആറു വരെ ജില്ലയിലെ നിയോജകമണ്ഡലാടിസ്ഥാനത്തില്‍ വിപണിയിലെ പാല്, ഭക്ഷ്യ എണ്ണ, ബേക്കറി പദാർഥങ്ങളുടെ പരിശോധനകള്‍ നടത്തും.
ജില്ലയിലെ വാളയാര്‍, മീനാക്ഷിപുരം ചെക്ക്പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് സെപ്റ്റംബര്‍ ഒന്നു മുതല്‍ ആറു വരെ സഞ്ചരിക്കുന്ന പരിശോധന ലാബ് അടക്കമുള്ള സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി പരിശോധന നടത്തുമെന്നും ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.