Posted On
date_range Updated On
date_range തൃക്കാക്കരയപ്പനെ മൂടണിഞ്ഞു മുടിയില്‍ കയറ്റി
ആനക്കര: തൃക്കാക്കരയപ്പനെ ഇല്ലങ്ങളിലും മനകളിലും മൂടണിഞ്ഞു മുടിയില്‍ കയറ്റി. ഓണാഘോഷ ഭാഗമായി ഇല്ലങ്ങളിലും മനകളിലും നടക്കുന്ന ചടങ്ങാണിത്. അത്തം മുതല്‍ നടുമുറ്റത്ത് വെക്കുന്ന തൃക്കാക്കരയപ്പെൻറ കോലം വരച്ച് തറയില്‍ കയറ്റുന്ന ചടങ്ങാണിത്.
മൂലം നാളിലാണ് ഈ ആചാരം ഇല്ലങ്ങളിലും മനകളിലും നടക്കുന്നത്. ആഘോഷങ്ങളില്ലെങ്കിലും ആചാരമെന്നോണം ഇന്നും ചടങ്ങ് നടക്കുന്നുണ്ട്. പൂരാടം മുതല്‍ പീഠത്തില്‍ വെക്കുന്ന തൃക്കാക്കരയപ്പെൻറ എണ്ണം ഏഴും അഞ്ചും ഉത്രാടത്തിെൻറ അടക്കം 16 വരും. തിരുവോണ ദിവസം മൂന്ന് ദിക്കുകളിലായി 23 തൃക്കാക്കരയപ്പന് എന്നിങ്ങനെയാണ് ക്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.