പാലക്കാട്: ജില്ലയിൽ നിപ ബാധയുമായി ബന്ധപ്പെട്ട് സമ്പർക്ക പട്ടികയിലുള്ളത് 418 പേർ. ജില്ലയിൽ പുതിയ നിപ കേസുകളില്ലാത്തത് ആശ്വാസം നൽകുന്നു. നേരത്തേ രോഗം സ്ഥിരീകരിച്ച തച്ചനാട്ടുകര സ്വദേശിനി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഐസൊലേഷന്‍ കാലം പൂര്‍ത്തിയാക്കിയ രണ്ടുപേരെ സമ്പര്‍ക്കപ്പട്ടികയില്‍നിന്ന് ഒഴിവാക്കി. ഒരാള്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. സംസ്ഥാനത്താകെ 571 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ടെയ്ൻമെന്റ് സോണിലെ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ എല്ലാ വീടുകളിലും സന്ദർശനം നടത്തി പനി സർവേ പൂർത്തീകരിച്ചു. ജില്ല മാനസികാരോഗ്യ വിഭാഗം 16 പേർക്ക് ടെലിഫോണിലൂടെ കൗൺസിലിങ് നൽകി.
കൺട്രോൾ സെല്ലിലേക്ക് നിപ രോഗ വ്യാപനവുമായി ബന്ധപ്പെട്ട് 38 കോളുകൾ വന്നു. കുമരംപുത്തൂർ, കാരക്കുറുശ്ശി, കരിമ്പുഴ പഞ്ചായത്തുകളിലേയും മണ്ണാർക്കാട് നഗരസഭയിലെയും കണ്ടെയ്ൻമെന്റ് സോണിലെ വാർഡുകളിലുള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും അനാവശ്യമായി കൂട്ടം കൂടി നിൽക്കരുതെന്നും കലക്ടർ അറിയിച്ചു. ഈ വാർഡുകളിലേക്കുള്ള അനാവശ്യമായ പ്രവേശനവും പുറത്തുകടക്കലും ഒഴിവാക്കാൻ പൊലീസിന്റെ നേതൃത്വത്തിൽ കർശന നിരീക്ഷണവും പരിശോധനയും തുടരുന്നുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്നവർക്ക് ഗുരുതരമല്ലാത്ത ആശുപത്രി സേവനം ആവശ്യമായി വരിയാണെങ്കിൽ ഇ-സഞ്ജീവനി വഴി ഓൺലൈനായി രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ ജനറൽ ഒ.പി സേവനം ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.