അഗ്നിബാധ

കൊടുവായൂർ: കാക്കയൂർ ഡി.എം.എസ്.ബി സ്കൂളിനു സമീപം സ്വകാര്യ വ്യക്തിയുടെ ഒഴിഞ്ഞ പറമ്പിൽ തീ പടർന്നു. ബുധനാഴ്ച ഉച്ചക്ക്​ 12നാണ്​ തീ ആളിപ്പടർന്നത്​. സമീപവാസികളും അധ്യാപകരും വിദ്യാർഥികളും തീയണക്കാൻ ശ്രമിച്ചു. കൊല്ലങ്കോട്ടുനിന്ന് അഗ്നിരക്ഷ സേനയെത്തി മൂന്നു മണിയോടെ തീയണച്ചു. പറമ്പിൽ മുറിച്ചിട്ട പന, കുറ്റിച്ചെടികൾ എന്നിവയിലാണ് തീ പടർന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.