പ്രതിഷേധിച്ചു

പാലക്കാട്: കാർഷികോൽപന്നങ്ങൾക്ക് മിനിമം താങ്ങുവില നൽകാൻ പാടില്ലെന്ന നിലപാടെടുക്കുന്ന സാഹചര്യത്തിൽ ഇന്ത്യ ലോകവ്യാപാര സംഘടനയിൽനിന്ന്​ പുറത്തുവന്ന് കർഷകരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ കിസാൻ മഹാസംഘ് അഞ്ചുവിളക്കിനു സമീപം . നാഷനൽ കോഓഡിനേറ്റർ അഡ്വ. കെ.വി. ബിജു ഉദ്​ഘാടനം ചെയ്തു. രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻമാരായ മുതലാംതോട് മണി, ജോയി കൈതാരം, ഭാരവാഹികളായ ജോർജ് സിറിയക്, ജോബിൾ വടാശ്ശേരി, ഹരിദാസ് കല്ലടിക്കോട്, സുരേഷ് കുമാർ, സജീഷ് കുത്തനൂർ എന്നിവർ സംസാരിച്ചു. (പടം. PEW PKD BIJU. രാഷ്ട്രീയ കിസാൻ മഹാസംഘ് പ്രക്ഷോഭം അഞ്ചുവിളക്കിനു സമീപം ദേശീയ കോഓഡിനേറ്റർ അഡ്വ. കെ.വി. ബിജു ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.