കാഞ്ഞിരപ്പുഴയിൽ പുതിയ ബസ് സ്റ്റാൻഡ്; നിർമാണം ഡിസംബറിൽ
കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ ഉദ്യാനത്തിന് മുൻവശത്ത് ആധുനിക രീതിയിലുള്ള ബസ് സ്റ്റാൻഡ് നിർമാണത്തിനുള്ള പ്രോജക്ട് റിപ്പോർട്ടിന് അംഗീകാരമായി. ഡിസംബർ ആദ്യത്തിൽ നിർമാണം ആരംഭിക്കും. സ്റ്റാൻഡിന് സ്ഥലം കണ്ടെത്തിയിട്ടും നിർമാണം വൈകുന്നതിനെക്കുറിച്ച് സെപ്റ്റംബർ 19ന് ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഇന്റർലോക്ക് പതിച്ച് ബസ് പാർക്കിങ് ഏരിയ, പൊതുശൗചാലയ സൗകര്യം, ചെക്ക്ഡാമിന് ഇരുവശവും നവീകരിച്ച് നടപ്പാത നിർമാണം, ഉദ്യാനത്തോട് ചേർന്ന് ഗാലറിയിലേക്ക് ഇന്റർലോക്ക് ചെയ്ത റോഡ്, കൺട്രോൾ റൂം, ജല അതോറിറ്റിക്ക് കുടിവെള്ളം പമ്പ് ചെയ്യാൻ സ്ഥിരം സംവിധാനമൊരുക്കൽ തുടങ്ങിയ നവീകരണ പ്രവൃത്തികളും നടപ്പാക്കും. ഇതിൽ ബസ് സ്റ്റാൻഡിന് അടിസ്ഥാന സൗകര്യമൊരുക്കുന്ന പ്രവൃത്തിക്ക് ഏകദേശം 1.50 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പ്രവൃത്തി തുടങ്ങുന്നതിന് കരാറുകാരന് സ്ഥലം കൈമാറി. 18 മാസമാണ് പൂർത്തീകരണ കാലാവധി. നേരത്തേ കണ്ടെത്തിയ സ്ഥലത്തിനേക്കാൾ കൂടുതൽ സൗകര്യപ്രദമായ കാഞ്ഞിരപ്പുഴ ഉദ്യാനത്തിന് മുൻവശത്താണ് പുതിയ ബസ് സ്റ്റാൻഡ് നിർമിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.