നെന്മാറ: ചരിത്രപ്രസിദ്ധമായ നെന്മാറ വല്ലങ്ങി വേല ശനിയാഴ്ച ആഘോഷിക്കും. കടുത്ത കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഗാംഭീര്യതക്ക് കുറവില്ലാത്ത വിധം ചടങ്ങുകളെല്ലാം പൂർത്തീകരിച്ചാണ് വേല ആഘോഷിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം ദേശങ്ങളിൽ കുമ്മാട്ടിയും കണ്യാർകളിയും അരങ്ങേറിയിരുന്നു. വേലത്തലേന്ന് സാധാരണ പോലെത്തന്നെ നെന്മാറ ദേശത്ത് ആണ്ടിവേലയും വല്ലങ്ങിദേശത്ത് താലപ്പൊലിയും ആഘോഷിക്കപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ട് ദേശങ്ങളിൽ കരിമരുന്നിെൻറ സാമ്പിളും പരീക്ഷിച്ചു.
വേലയുടെ ഭാഗമായി ശനിയാഴ്ച രണ്ട് മുതൽ നെന്മാറ ടൗണിൽ ഗതാഗതം നിയന്ത്രിക്കുമെന്ന് നെന്മാറ പൊലീസ് പറഞ്ഞു. ഗോവിന്ദാപുരം റോഡിൽ എൻ.എസ്.എസ് കോളജിനടുത്ത് റൂട്ട് ബസുകൾ നിർത്തിയിടും. കണിമംഗലം, കവളപ്പാറ, വിത്തനശേരി ബ്ലോക്ക്, ഫോറസ്റ്റ് ഓഫിസ് ജങ്ഷൻ, പേഴുമ്പാറ എന്നിവിടങ്ങളിൽ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ താൽക്കാലിക ഗ്രൗണ്ട് ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.