നെല്ലിയാമ്പതി: പഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുമ്പോഴും എസ്റ്റേറ്റ് മാനേജ്മെൻറുകൾ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് പരാതി. തൊഴിലാളികളിൽ ഭൂരിഭാഗം പേരും തമിഴ് വംശജരായതിനാൽ നാട്ടിൽ പോയി തിരികെയെത്തുന്നവരുടെ കൃത്യമായ വിവരം എസ്റ്റേറ്റ് മാനേജുമെൻറുകൾ ആരോഗ്യ വകുപ്പ് അധികൃതർക്ക് നൽകാറില്ല.
അതുകൊണ്ട് പരിശോധനയും നടക്കുന്നില്ല. വിവരങ്ങൾ ആരോഗ്യ വകുപ്പിനെ അറിയിക്കേണ്ടത് എസ്റ്റേറ്റ് അധികൃതരുടെ ചുമതലയാണ്. രോഗലക്ഷണം കാണുന്ന തൊഴിലാളികളുടെ വിവരങ്ങളും അറിയിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. വ്യാഴാഴ്ച 50 പേരിൽ നടത്തിയ പരിശോധനയിൽ മേഖലയിലെ ആറു പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
തോട്ടം മേഖലയിൽ സന്ദർശകരുടെ എണ്ണം കൂടിയതും വിവാഹം പോലുള്ള ചടങ്ങുകളിലെ കൂടിച്ചേരലുകളും രോഗികളുടെ എണ്ണം കൂട്ടാനിടയാക്കുന്നുണ്ടെന്ന് അധികൃതർ വിലയിരുത്തുന്നു. എന്നാൽ, തൊഴിലാളികൾ നാട്ടിൽ പോയി തിരിച്ചു വരുമ്പോൾ എസ്റ്റേറ്റ് ഓഫിസിൽ വിവരം നൽകാറില്ലെന്നും യാത്ര സംബന്ധിച്ച കൃത്യമായ വിവരം ലഭിക്കാറുമില്ലെന്നായിരുന്നു എസ്റ്റേറ്റ് അധികൃതരുടെ പക്ഷം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.