പാലക്കാട്: കുഴൽമന്ദം ചിതലി ചരപ്പറമ്പ് സി. സുരേഷ് എന്ന മുഹമ്മദലിയെ (38) തലക്കടിച്ചുകൊന്ന കേസിലെ പ്രതികളെ പാലക്കാട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഡോ. ബി. കലാംപാഷ വെറുതെ വിട്ടു. കൊല്ലപ്പെട്ട സുരേഷ് എന്ന മുഹമ്മദലിയുടെ ഭാര്യ പുതുക്കോട് തെക്കെപൊറ്റ ഉളികുത്താൻപാടം സുലൈഖ, കാമുകൻ നീലഗിരി കോത്തഗിരിയിലെ മുഹമ്മദാലി എന്നിവരെയാണ് തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടത്.
2015 ഏപ്രിൽ പത്തിന് രാത്രി 12നും ഒന്നിനും ഇടയിലാണ് കേസിനാസ്പദമായ സംഭവം.ചെടയൻകലായി മൂച്ചിക്കോട് എന്ന സ്ഥലത്താണ് മുഹമ്മദലിയെ മരിച്ച നിലയിൽ കണ്ടത്. സുലൈഖയെ വിവാഹം കഴിക്കുന്നതിന് കേസിലെ ഒന്നും രണ്ടും പ്രതികളായ കാമുകനും സുലൈഖയും ചേർന്ന് ഗൂഢാലോചന നടത്തി കൊല നടത്തിയെന്നാണ് കേസ്. അമിതമായി മദ്യം നൽകി അബോധാവസ്ഥയിലാക്കി കരിങ്കല്ല്കൊണ്ട് തലക്കടിച്ചു കൊെന്നന്നാണ് കേസ്. മലമ്പുഴ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.