മാത്തൂരിൽ പ്രധാന കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസിലെ മോട്ടോർ നശിപ്പിച്ച നിലയിൽ
മാത്തൂരിൽ കുടിവെള്ള പദ്ധതിയുടെ മോട്ടോർ നശിപ്പിച്ചു
മാത്തൂർ: സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം രൂക്ഷമായ മാത്തൂരിൽ കുടിവെള്ള പദ്ധതിയുടെ മോട്ടോർ നശിപ്പിച്ചതിനാൽ രണ്ടായിരം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി. മാത്തൂർ പഞ്ചായത്തിലെ പ്രധാന കുടിവെള്ള വിതരണ പദ്ധതിയായ അമ്പാട്-ചെട്ടിക്കുന്ന് പദ്ധതിയുടെ മോട്ടോറിലേക്കുള്ള ഇലക്ട്രിക് വയറുകളാണ് മുറിച്ചുകടത്തിയത്.
50 എച്ച്.പി, 30 എച്ച്.പി ,10 എച്ച്.പി എന്നീ മൂന്നു മോട്ടോറുകളുടെ വയറുകളാണ് ശനിയാഴ്ച രാത്രി മുറിച്ചു കടത്തിയത്. ഞായറാഴ്ച രാവിലെ പമ്പ് ഓപറേറ്റർ വന്ന് പമ്പ് ഹൗസ് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചു. പ്രവർത്തിക്കാത്തതുകണ്ട് പരിശോധിച്ചപ്പോഴാണ് വയറുകൾ മുറിച്ചു കടത്തിയ വിവരം അറിയുന്നത്.
പഞ്ചായത്തിലെ 2000 കുടുബങ്ങളുടെ കുടിവെള്ളം മുട്ടിയതിനു പുറമെ ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി മാത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. പ്രസാദ് പറഞ്ഞു. കോട്ടായി പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.