പി​ടി​യിലായ പ്ര​തി​ക​ൾ

മൊബൈൽ പിടിച്ചുപറി: രണ്ടുപേർ പിടിയിൽ

ആലത്തൂർ: തൃപ്പാളൂർ ബിവറേജസ് ഔട്ട്ലെറ്റിന് സമീപം 16,000 രൂപ വില വരുന്ന മൊബൈൽ ഫോൺ പിടിച്ചുപറി നടത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പാലക്കാട് കൽമണ്ഡപം വടക്കുമുറിയിൽ മുഹമ്മദലി (21), പാലക്കാട് പുതുപള്ളി തെരുവിൽ മുഹമ്മദ്‌ ലത്തീഫ് (25)‌ എന്നിവരാണ് പിടിയിലായത്.

ഇവരുടെ കാൾ ലിസ്റ്റും സി.സി ടി.വി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് വലയിലായത്. ചൊവ്വാഴ്ച രാത്രിയാണ് കസ്റ്റഡിയിലെടുത്തതെന്ന് ആലത്തൂർ പൊലീസ് പറഞ്ഞു. ആലത്തൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

പ്രിൻസിപ്പൽ എസ്.ഐ എം.ആർ. അരുൺകുമാർ, എ.എസ്.ഐ പ്രസന്നൻ, എസ്.സി.പി.ഒമാരായ സതീഷ്, ജയൻ, സി.പി.ഒമാരായ ഷാജഹാൻ, ദീപക്, സനു എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

Tags:    
News Summary - Mobile phone theft: Two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.