പെരിങ്ങോട്ടുകുറുശ്ശി ഗവ. എൽ.പി സ്കൂൾ കെട്ടിടോദ്ഘാടനം ചെയ്യാനെത്തിയ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി വിദ്യാർഥികൾക്ക് ക്ലാസെടുക്കുന്നു
Posted On
date_range Updated On
date_range മന്ത്രി അധ്യാപകനായി; അടിപൊളിയെന്ന് വിദ്യാർഥികൾ
പെരിങ്ങോട്ടുകുറുശ്ശി: സ്കൂൾ കെട്ടിടം ഉദ്ഘാടനത്തിനെത്തിയ മന്ത്രി വിദ്യാർഥികൾക്ക് മുന്നിൽ അൽപനേരം അധ്യാപകനായി. മന്ത്രി തൊട്ടുമുന്നിൽനിന്ന് ക്ലാസെടുത്തപ്പോൾ കുട്ടികൾ ഇരട്ടി സന്തോഷത്തിലായിരുന്നു. ഹൈടെക് ആക്കി നവീകരിച്ച പെരിങ്ങോട്ടുകുറുശ്ശി ഗവ. എൽ.പി സ്കൂൾ കെട്ടിടോദ്ഘാടനത്തിനെത്തിയ സംസ്ഥാന വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയാണ് ക്ലാസെടുത്തത്. ചെറുപ്പത്തിലേ പലവിധ മൊബൈൽ ഗെയിമുകളിൽ കുടുങ്ങരുതെന്നും പഠിച്ചുവളർന്ന് വലുതായി നിങ്ങളുടെ പേരിൽ നാടും നാട്ടുകാരും അറിയപ്പെടുന്നവരാകണമെന്നും മന്ത്രി വിദ്യാർഥികളെ ഓർമിപ്പിച്ചു. പി.പി. സുമോദ് എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ് രാധ മുരളി, മുൻ എം.എൽ.എ എ.വി. ഗോപിനാഥ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.