കല്ലടിക്കോട്: മീൻവല്ലം മിനി ജലവൈദ്യുതി പദ്ധതിക്കായി നിർമിച്ച ചെക്ക്ഡാമിലെ ചളിയും മണ്ണും നീക്കിത്തുടങ്ങി. കരാർ പണിക്കാരാണ് തടയണയിലെ മണ്ണുനീക്കം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ പവർഹൗസിലേക്കുള്ള കവാട ഭാഗത്തെ മണ്ണ് പൂർണമായും നീക്കി.
ഏകദേശം ആറടി ഉയരത്തിൽ മണ്ണും ചളിയും ചേർന്ന് ഉയർന്ന് തിട്ട് രൂപപ്പെട്ടത് ഇളക്കിമറിച്ച് കോരി ഇരുവശങ്ങളിലേക്കും മാറ്റുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. നിലവിൽ പവർഹൗസിൽ വൈദ്യുതി ഉൽപാദിപ്പിക്കാൻ ഒരടി ഉയരത്തിൽ ജലത്തിെൻറ ഒഴുക്ക് ഉണ്ടായാൽ സാധ്യമാവും.
തടയണയുടെ തകർച്ച തടയാനും ഭാവിയിൽ പവർഹൗസിെൻറ സുരക്ഷിതത്വം ഉറപ്പാക്കാനുമാണ് മണ്ണ് നീക്കുന്നത്. ഒരാഴ്ചക്കകം തന്നെ കാലാവസ്ഥ അനുകൂലമായാൽ പൂർണമായും ചെക്ക്ഡാമിലെ മണ്ണ് നീക്കാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.