പു​തു​ന​ഗ​രം മു​സ്​​ലിം ഹൈ​സ്കൂ​ളി​ന്​ മു​ന്നി​ൽ സ​ത്യ​ഗ്ര​ഹ​മി​രി​ക്കു​ന്ന ഇ.​എ. നാ​സ​ർ

നിയമനത്തിൽ അപാകതയയെന്ന്; എയ്ഡഡ് സ്കൂളിന് മുന്നിൽ യുവാവിന്‍റെ സത്യഗ്രഹം

പുതുനഗരം: സംവരണം അട്ടിമറിക്കുന്നതായി ആരോപിച്ച് എയ്ഡഡ് സ്കൂളിന് മുന്നിൽ യുവാവിന്‍റെ സത്യഗ്രഹം. പുതുനഗരം മുസ്ലിം ഹൈസ്കൂളിന് മുന്നിലാണ് പുതുനഗരം സ്വദേശി ഇ.എ. നാസർ സമരം ആരംഭിച്ചത്. എയ്ഡസ് സ്ഥാപനമായ ഇവിടെ 2019ൽ വന്ന ഫുൾടൈം മാന്യൽ എഫ്.ടി.എം ഒഴിവിലേക്ക് അപേക്ഷ നൽകിയപ്പോൾ നാല് ശതമാനം തസ്തിക ഭിന്നശേഷിക്കാർക്ക് ഉണ്ടായിട്ടും അതുലഭിച്ചില്ലെന്ന് നാസർ ആരോപിച്ചു.

2022ലുണ്ടായ എഫ്.ടി.എം തസ്തികയിൽ അപേക്ഷ നൽകിയിട്ടും ഭിന്നശേഷിക്കാരല്ലാത്ത ചിലരെയാണ് സ്കൂളിൽ നിയമിച്ചത്. ഭിന്നശേഷിക്കാരനായ തനിക്ക് അർഹതയുള്ള തസ്തികയിൽ ജോലി ലഭ്യമാക്കുന്നതിനുപകരം മാനേജ്മെന്‍റുമായി അടുപ്പമുള്ളവർക്ക് നിയമനം നൽകുന്നതിനെതിരെ നിയമ പോരാട്ടം നടത്തുമെന്നും നാസർ പറഞ്ഞു.

എന്നാൽ, നിയമനങ്ങളിൽ ഭിന്നശേഷി സംവരണം നടപ്പാക്കിയുള്ള ജൂൺ 25ലെ സർക്കാർ ഉത്തരവ് പ്രകാരമാണ് ഒഴിവുകൾ നികത്തുന്നതെന്നും നിലവിൽ സ്കൂളിൽ ഒഴിവുകൾ ഇല്ലെന്നും മാനേജർ എ.വി. ജലീൽ വ്യക്തമാക്കി. 

Tags:    
News Summary - Malpractice in appointment; The young man's protest in front of the school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.