ഒറ്റപ്പാലം: അംഗപരിമിതി നേരിടുന്ന ലോട്ടറി കച്ചവടക്കാരനെ ആക്രമിച്ച് ലോട്ടറി ടിക്കറ്റും പണവും കവർന്ന കേസിൽ പ്രതി പിടിയിൽ. ഈസ്റ്റ് ഒറ്റപ്പാലം കാഞ്ഞിരക്കടവ് കാളംതൊടിയിൽ ഖാജ എന്ന കാക്കിരി ഖാജയെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചക്ക് 12ഓടെ ഒറ്റപ്പാലം നഗരസഭ ബസ് സ്റ്റാൻഡ് പരിസരത്താണ് സംഭവം.
അംഗപരിമിതി നേരിടുന്ന അശോക് കുമാർ എന്ന ലോട്ടറി കച്ചവടക്കാരനെ കഴുത്തിന് പിടിച്ചുതള്ളി കൈവശമുണ്ടറിയിരുന്ന 500 രൂപയുടെ മൂന്ന് ലോട്ടറി ടിക്കറ്റുകളും 3,000 രൂപയും തട്ടിയെടുത്തതായാണ് കേസ്. എ.എസ്.ഐ രാജനാരായണൻ, എസ്.സി.പി.ഒ ഷിജിത്ത്, സി.പി.ഒ ജയരാജ്, സജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.