പാ​ല​ക്കാ​ട്ട് എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി സി. ​കൃ​ഷ്ണ​കു​മാ​റി​ന്റെ കൊ​ട്ടി​ക്ക​ലാ​ശത്തിൽ

പ്രവർത്തകരുടെ ആഹ്ലാദം

 പാ​ല​ക്കാ​ട്: ​ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പ​ര​സ്യ പ്ര​ചാ​ര​ണം ബു​ധ​നാ​ഴ്ച വൈ​കി​ട്ട്​ ആ​റി​ന്​ അ​വ​സാ​നി​ച്ചു. ഇ​ന്ന്​ സ്ഥാ​നാ​ർ​ഥി​ക​ളും രാ​ഷ്​​ട്രീ​യ പ്ര​വ​ർ​ത്ത​ക​രും വോ​ട്ട്​ ഉ​റ​പ്പി​ക്കാ​ൻ അ​വ​സാ​ന വ​ട്ടം നി​ശ്ശ​ബ്​​ദ പ്ര​ചാ​ര​ണ​ത്തി​ൽ ഏ​ർ​പ്പെ​ടും.

 

വെ​ള്ളി​യാ​ഴ്ച വോ​ട്ട​ർ​മാ​ർ വി​ധി നി​ർ​ണ​യി​ക്കാ​ൻ ബൂ​ത്തു​ക​ളി​ലെ​ത്തും. പോ​ളി​ങ് ബൂ​ത്തു​ക​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​മു​ള്‍പ്പെ​ടെ​യു​ള​ള ത​യാ​റെ​ടു​പ്പു​ക​ള്‍ പൂ​ര്‍ത്തി​യാ​യ​താ​യി ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ കൂ​ടി​യാ​യ ക​ല​ക്ട​ര്‍ ഡോ. ​എ​സ്. ചി​ത്ര അ​റി​യി​ച്ചു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴ് മു​ത​ല്‍ വൈ​കീ​ട്ട് ആ​റ്​ വ​രെ​യാ​ണ് പോ​ളി​ങ്. ആ​ല​ത്തൂ​ര്‍ ലോ​ക്‌​സ​ഭ മ​ണ്ഡ​ല​ത്തി​ല്‍ അ​ഞ്ചും പാ​ല​ക്കാ​ട് പ​ത്തും സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്.

ആ​കെ വോ​ട്ട​ർ​മാ​ർ 23,15,990, 22 ട്രാ​ന്‍സ് വ്യ​ക്തി​ക​ള്‍

പാ​ല​ക്കാ​ട്: ജി​ല്ല​യി​ല്‍ ആ​കെ​യു​ള്ള​ത് 23,15,990 വോ​ട്ട​ര്‍മാ​ര്‍. ഇ​തി​ല്‍ 11,31,562 പു​രു​ഷ​ന്മാ​രും 11,84,406 സ്ത്രീ​ക​ളും 22 ട്രാ​ന്‍സ് വ്യ​ക്തി​ക​ളും ഉ​ള്‍പ്പെ​ടു​ന്നു.

മ​ല​മ്പു​ഴ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ വോ​ട്ട​ര്‍മാ​രു​ള്ള​ത്-2,13,681 പേ​ര്‍. 1,69,824 പേ​രു​ള്ള ത​രൂ​ര്‍ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലാ​ണ് ഏ​റ്റ​വും കു​റ​വ്.

പാ​ല​ക്കാ​ട് ലോ​ക്‌​സ​ഭ മ​ണ്ഡ​ല​ത്തി​ല്‍(​തൃ​ത്താ​ല നി​യോ​ജ​ക മ​ണ്ഡ​ലം ഒ​ഴി​കെ) ആ​കെ 13,98,143 വോ​ട്ട​ര്‍മാ​രാ​ണ് ഉ​ള്ള​ത്. ആ​ല​ത്തൂ​ര്‍ ലോ​ക്‌​സ​ഭ മ​ണ്ഡ​ല​ത്തി​ല്‍ തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ ചേ​ല​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ 13,38,165 വോ​ട്ട​ര്‍മാ​രാ​ണു​ള്ള​ത്.

സ്‌ട്രോങ് റൂമും വിക്ടോറിയ കോളജിൽ

പാ​ല​ക്കാ​ട്, ആ​ല​ത്തൂ​ര്‍ ലോ​ക്സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ പോ​ള്‍ ചെ​യ്ത വോ​ട്ടി​ങ് മെ​ഷീ​നു​ക​ള്‍ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള സ്‌​ട്രോ​ങ് റൂം ​സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​തും വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​മാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള​തും പാ​ല​ക്കാ​ട് ഗ​വ. വി​ക്ടോ​റി​യ കോ​ള​ജി​ലാ​ണ്.

സ്‌​ട്രോ​ങ് റൂ​മി​ന്റ സ​ജീ​ക​ര​ണ​ങ്ങ​ളും സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ര്‍ത്തി​യാ​യി. കേ​ന്ദ്രം പൂ​ര്‍ണ​മാ​യും പൊ​ലീ​സി​ന്റെ​യും സെ​ന്‍ട്ര​ല്‍ ആം​ഡ് പോ​ലീ​സ് ഫോ​ഴ്‌​സി​ന്റെ​യും (​സി.​എ.​പി.​എ​ഫ്) നി​യ​ന്ത്ര​ണ​ത്തി​ലാ​കും.

2485 പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ള്‍

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്, ആ​ല​ത്തൂ​ര്‍ ലോ​ക്‌​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 2485 പോ​ളി​ങ് ബൂ​ത്തു​ക​ളി​ലാ​യാ​ണ് പോ​ളി​ങ് ന​ട​ക്കു​ന്ന​ത്. ആ​ല​ത്തൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ 1156, പാ​ല​ക്കാ​ട്-1486 വീ​തം പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളാ​ണ് സ​ജീ​ക​രി​ച്ച​ത്.

ജി​ല്ല​യി​ല്‍ 19,177 പേ​ര്‍ പോ​സ്റ്റ​ല്‍ വോ​ട്ട് ചെ​യ്തു

ജി​ല്ല​യി​ല്‍ 19,177 പേ​ര്‍ പോ​സ്റ്റ​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. 85 വ​യ​സ്സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള 11,551 പേ​രും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 3306 പേ​രും തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യു​ള്ള 480 പേ​രും അ​വ​ശ്യ​സേ​വ​ന​ത്തി​ലു​ള്ള 1680 പേ​രും പോ​സ്റ്റ​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. പാ​ല​ക്കാ​ട്, ആ​ല​ത്തൂ​ര്‍ ലോ​ക്‌​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും ജി​ല്ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന ഇ​ത​ര ജി​ല്ല​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​മു​ള്‍പ്പ​ടെ 2160 പേ​ര്‍ വോ​ട്ട​ര്‍ ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്റ​റു​ക​ളി​ലെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ഇന്ന്

ജില്ലയില്‍ വോട്ടിംഗ് മെഷീന്‍ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം വ്യാഴാഴ്ച രാവിലെ 10ന് ആരംഭിക്കും. വിതരണ കേന്ദ്രങ്ങളില്‍ അതത് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍ (എ.ആര്‍.ഒ) നേതൃത്വത്തില്‍ ഇലക്റ്ററല്‍ റിട്ടേണിങ് ഓഫീസര്‍മാര്‍ (ഇ.ആര്‍.ഒ) പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് സാമഗ്രികള്‍ വിതരണം ചെയ്യും.

സ്വീകരണ-വിതരണ കേന്ദ്രങ്ങൾക്ക് ഇന്ന് അവധി

പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലക്കാട്‌ ജില്ലയില്‍ വോട്ടെടുപ്പ്‌ സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രങ്ങളായി നിശ്ചയിച്ചിരിക്കുന്ന സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദിഷ്ട പോളിങ്‌ സ്റ്റേഷനുകള്‍ക്കും വോട്ടെടുപ്പിന്റെ തലേദിവസമായ വ്യാഴാഴ്ച കൂടി അവധി പ്രഖ്യാപിച്ച്‌ കലക്ടർ ഉത്തരവിട്ടു.

Tags:    
News Summary - Lok Sabha Election Palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.