കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ മദ്യശാലകൾ ആരംഭിക്കാനുള്ള തീരുമാനത്തിനെതിരെ വെൽഫെയർ പാർട്ടി പാലക്കാട് ഡിപ്പോക്ക് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം സംസ്ഥാന കമ്മിറ്റി അംഗം എം. സുലൈമാൻ ഉദ്ഘാടനം ചെയ്യുന്നു
മദ്യശാല: കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് മുന്നിൽ പ്രതിഷേധം
പാലക്കാട്: കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ മദ്യശാലകൾ ആരംഭിക്കാനുള്ള സംസ്ഥാന സർക്കാറിെൻറ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ പാലക്കാട് കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം എം. സുലൈമാൻ ഉദ്ഘാടനം ചെയ്തു. സർക്കാർ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാെണന്ന് അദ്ദേഹം പറഞ്ഞു. ജില്ല കമ്മിറ്റി അംഗം റിയാസ് ഖാലിദ് അധ്യക്ഷത വഹിച്ചു. മണ്ഡലം നേതാക്കളായ കെ. സലാം, ബിന്ദു സുന്ദരം കോളനി, ഫാത്തിമ ശഹ്നസ്, മുസ്തഫ മലമ്പുഴ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.