മ​ഴ​യോ​ടൊ​പ്പം മി​ന്ന​ലും; ജാ​ഗ്ര​ത വേ​ണം

പാ​ല​ക്കാ​ട്: കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി.​മീ വ​രെ വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. ഇ​ടി​മി​ന്ന​ൽ ജാ​ഗ്ര​ത നി​ർ​ദേ​ശ​വും പു​റ​പ്പെ​ടു​വി​ച്ചു. മി​ന്ന​ലി​ന്റെ ആ​ഘാ​ത​ത്താ​ൽ പൊ​ള്ള​ൽ ഏ​ൽ​ക്കു​ക​യോ കാ​ഴ്ച​യോ കേ​ൾ​വി​യോ ന​ഷ്ട​മാ​വു​ക​യോ ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​യ്ക്കു​ക​യോ വ​രെ ചെ​യ്യാം. മി​ന്ന​ലേ​റ്റ ആ​ളി​ന്റെ ശ​രീ​ര​ത്തി​ൽ വൈ​ദ്യു​ത പ്ര​വാ​ഹം ഇ​ല്ല എ​ന്ന് മ​ന​സ്സി​ലാ​ക്ക​ണം. അ​തി​നാ​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കാ​ൻ മ​ടി​ക്ക​രു​ത്‌. മി​ന്ന​ലേ​റ്റാ​ല്‍ ആ​ദ്യ മു​പ്പ​ത്‌ സെ​ക്ക​ൻ​ഡ് ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള സു​വ​ർ​ണ നി​മി​ഷ​ങ്ങ​ളാ​ണ്.

ഇ​വ ശ്ര​ദ്ധി​ക്കു​ക

- ഇ​ടി​മി​ന്ന​ലി​ന്റെ ആ​ദ്യ ല​ക്ഷ​ണം ക​ണ്ടാ​ൽ ഉ​ട​ൻ ത​ന്നെ സു​ര​ക്ഷി​ത​മാ​യ കെ​ട്ടി​ട​ത്തി​ലേ​ക്ക്‌ മാ​റു​ക. തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ൽ​ക്കു​ന്ന​ത് ഇ​ടി​മി​ന്ന​ലേ​ൽ​ക്കാ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കും.

- ജ​ന​ലും വാ​തി​ലും അ​ട​ച്ചി​ടു​ക. വാ​തി​ലി​നും ജ​ന​ലി​നും അ​ടു​ത്ത് നി​ൽ​ക്ക​രു​ത്. ഭി​ത്തി​യി​ലോ ത​റ​യി​ലോ സ്പ​ർ​ശി​ക്കാ​തി​രി​ക്കാ​ൻ ശ്ര​മി​ക്കു​ക.

- ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളു​ടെ വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ക്കു​ക

- ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് ടെ​ല​ഫോ​ൺ ഉ​പ​യോ​ഗി​ക്ക​രു​ത്. മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം പ്ര​ശ്ന​മി​ല്ല.

- വൃ​ക്ഷ​ങ്ങ​ളു​ടെ ചു​വ​ട്ടി​ൽ നി​ൽ​ക്ക​രു​ത്‌. വാ​ഹ​ന​ങ്ങ​ൾ മ​ര​ച്ചു​വ​ട്ടി​ൽ പാ​ർ​ക്ക് ചെ​യ്യ​രു​ത്.

- മി​ന്ന​ലു​ള്ള​പ്പോ​ൾ വാ​ഹ​ന​ത്തി​ന​ക​ത്ത് ത​ന്നെ തു​ട​രു​ക. കൈ​കാ​ലു​ക​ൾ പു​റ​ത്തി​ട​രു​ത്. സൈ​ക്കി​ൾ, ബൈ​ക്ക്, ട്രാ​ക്ട​ർ തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ളി​ലു​ള്ള യാ​ത്ര ഒ​ഴി​വാ​ക്കു​ക

- തു​ണി​ക​ൾ എ​ടു​ക്കാ​ൻ ടെ​റ​സി​ലേ​ക്കോ, മു​റ്റ​ത്തേ​ക്കോ പോ​ക​രു​ത്

- ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് കു​ളി​ക്കു​ന്ന​ത്‌ ഒ​ഴി​വാ​ക്കു​ക. പൈ​പ്പി​ലൂ​ടെ മി​ന്ന​ൽ മൂ​ല​മു​ള്ള വൈ​ദ്യു​തി സ​ഞ്ച​രി​ച്ചേ​ക്കാം

- വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ തു​റ​സാ​യ സ്ഥ​ല​ത്ത് കെ​ട്ട​രു​ത്

- അ​ടു​ത്തു​ള്ള കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റാ​ൻ സാ​ധി​ക്കാ​ത്ത വി​ധ​ത്തി​ൽ തു​റ​സാ​യ സ്ഥ​ല​ത്താ​ണ​ങ്കി​ൽ പാ​ദ​ങ്ങ​ൾ ചേ​ർ​ത്തു​വ​ച്ച്‌ ത​ല, കാ​ൽ മു​ട്ടു​ക​ൾ​ക്ക്‌ ഇ​ട​യി​ൽ ഒ​തു​ക്കി പ​ന്തു​പോ​ലെ ഉ​രു​ണ്ട്‌ ഇ​രി​ക്കു​ക

- കെ​ട്ടി​ട​ങ്ങ​ൾ​ക്കു മു​ക​ളി​ൽ മി​ന്ന​ൽ ര​ക്ഷാ​ചാ​ല​കം സ്ഥാ​പി​ക്കാം

Tags:    
News Summary - Lightning with rain; Be careful

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.