Posted On
date_range Updated On
date_range ധോണിയിൽ പുലി ഇറങ്ങി; കോഴിയെ തിന്നു
പുതുപ്പരിയാരം: ധോണിയിൽ വീണ്ടും പുലിയിറങ്ങി വീട്ടുവളപ്പിലെ കോഴിയെ പിടികൂടി കൊന്നു തിന്നു.
ധോണി മൂലപ്പാടം വെട്ടം തടത്തിൽ ടിജിയുടെ വീടിന് പിറകിലെ കോഴിക്കൂടിന് മുകളിലെ മരക്കൊമ്പിലിരുന്ന കോഴിയെയാണ് പുലി ചാടിപ്പിടിച്ച് കൊന്നു തിന്നത്. വ്യാഴാഴ്ച പുലർച്ച 2.45നാണ് സംഭവം. വനപാലകരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു.
അടിക്കടിയുള്ള പുലിയുടെ ജനവാസ മേഖലയിലെ സാന്നിധ്യം ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. സമീപ സ്ഥലത്ത് വനപാലകർ പുലിക്കൂട് സ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.