Posted On
date_range Updated On
date_range തിരുവിഴാംകുന്ന് ജനവാസ കേന്ദ്രത്തിൽ പുലി; ജനങ്ങൾ ഭീതിയിൽ
അലനല്ലൂർ: തിരുവിഴാംകുന്ന് ഇരട്ടവാരി ജനവാസ കേന്ദ്രത്തിൽ പുലിയെ കണ്ടതോടെ ജനങ്ങൾ ഭീതിയിൽ. ചൊവാഴ്ച രാത്രി പത്തു മണിയോടെ അംബേദ്കർ കോളനിക്ക് സമീപമാണ് പുലിയെ കണ്ടത്. വളപ്പിൽ സിദ്ദീഖിൻ്റെ വീടിനു മുൻപിലെ മതിലിനോട് ചേർന്ന് കിടക്കുന്നതായാണ് പുലിയെ കണ്ടതെന്നും ആളുകൾ ബഹളം വെച്ചതോടെ പുലി തൊട്ടടുത്തുള്ള തെങ്ങുവളപ്പിലേക്ക് ഓടി മാറിയെന്നും നാട്ടുകാർ പറഞ്ഞു.
ആളുകൾ മൊബൈൽ ഫോണിൽ പുലിയുടെ ദൃശ്യവും പകർത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ തിരുവിഴാംകുന്ന് ഫാമിൽ പുലിയെ കണ്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.