ആറിടത്ത് എൻ.ഡി.എയുടെ വോട്ട് ശതമാനത്തിൽ ഇടിവ് പാലക്കാട്: 11 മണ്ഡലങ്ങളിലും യു.ഡി.എഫിന് ലഭിച്ച വോട്ട് ശതമാനം 2016നെക്കാൾ കുറഞ്ഞു. ഒറ്റപ്പാലത്ത് മാത്രമാണ് ശതമാനം വർധിപ്പിക്കാൻ കഴിഞ്ഞത്. പത്ത് മണ്ഡലങ്ങളിലും വോട്ടിങ് ശതമാനത്തിൽ വർധന ഉണ്ടാക്കിയ ഇടതു മുന്നണി പാലക്കാട്, തരൂർ മണ്ഡലങ്ങളിൽ പിറകോട്ടു പോയി. എൻ.ഡി.എ ആറ് മണ്ഡലങ്ങളിൽ വോട്ടിങ് ശതമാനം വർധിപ്പിച്ചപ്പോൾ, മറ്റ് ആറ് മണ്ഡലങ്ങളിൽ പിറകോട്ടു പോയി. തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം, മണ്ണാർക്കാട്, നെന്മാറ, ആലത്തൂർ മണ്ഡലങ്ങളിൽ എൻ.ഡി.എ പിറകോട്ടുപോയമ്പോൾ ഷൊർണൂർ, കോങ്ങാട്, മലമ്പുഴ, പാലക്കാട്, തരൂർ, ചിറ്റൂർ മണ്ഡലങ്ങളിൽ വർധന ഉണ്ടാക്കി. 2016നെ അപേക്ഷിച്ച് ഇത്തവണ പോളിങ് ശതമാനത്തിൽ ഉണ്ടായ കുറവ് എൽ.ഡി.എഫിന് േനട്ടമായതായി വിലയിരുത്തലുണ്ട്. 22,94,739 വോട്ടർമാരുള്ള ജില്ലയിൽ 5.13 ലക്ഷം ആളുകൾ ഈ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയിട്ടില്ല. 2016നെക്കാൾ 1,02,830 വോട്ടർമാരുടെ വർധനയാണ് 2021ൽ ഉണ്ടായിട്ടുള്ളത്. 2016 ൽ 76.33 ശതമാനം ആയിരുന്ന പോളിങ് 2021ൽ 76.44 ആയി ഉയർന്നു. ശക്തമായ ത്രികോണ മത്സരം നടന്നുവെന്ന് കരുതുന്ന പാലക്കാട്ടും മലമ്പുഴയിലും വോട്ടിങ് ശതമാനം കുറഞ്ഞിട്ടുണ്ട്. പാലക്കാട്ട് 3.54, മലമ്പുഴ 3.7 ശതമാനമാണ് 2016 നെക്കാൾ ഈ തെരഞ്ഞെടുപ്പിൽ കുറവ് വന്നിട്ടുള്ളത്. വോട്ടർമാരുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടും 2016നെക്കാൾ പോളിങ് ശതമാനം ഉയരാത്തത് എൽ.ഡി.എഫിന് അനുകൂലമായെന്നാണ് വിലയിരുത്തൽ. 2016, 2021 തെരഞ്ഞെടുപ്പിൽ ജില്ലയിലെ ഓരോ മണ്ഡലങ്ങളിലും ഓരോ മുന്നണിക്കും ലഭിച്ച വോട്ടും, ശതമാനവും. തൃത്താല 2016--------------------2021 യു.ഡി.എഫ്---------- 66,505 (47.16)------------66,798 (43.86) എൽ.ഡി.എഫ്--------55,728 (39.68)------------69,814 (45.84) എൻ.ഡി.എ------------14,496 (10.29)-------------12,851 (8.44) ആകെ വോട്ട് 1,78,784----------------- 1,94,108 പട്ടാമ്പി യു.ഡി.എഫ്------------56,621 (40.41)--------------57,337 (37.74) എൽ.ഡി.എഫ്-------- 64,025 (45.69)-------------75,311 (49.58) എൻ.ഡി.എ------------14,824 (10.58)-------------14,578 (9.6) ആകെ വോട്ട് 1,79,873------------------1,94,858 ഷൊർണൂർ യു.ഡി.എഫ്-----------41,618 (29.38)-----------37,726 (24.83) എൽ.ഡി.എഫ്------- 66,165 (46.71)------------74,400 (48.98) എൻ.ഡി.എ--------- 28,836 (20.36)------------36,973 (24.34) ആകെ വോട്ട് 1,84,867---------------1,93,992 ഒറ്റപ്പാലം യു.ഡി.എഫ്-------- 51,073 (34.00)--------58,399 (37.05) എൽ.ഡി.എഫ്----- 67,161 (44.71)-------72,977 (46.45) എൻ.ഡി.എ------- 27,605 (18.38)--------24,516 (15.55) ആകെ വോട്ട് 1,97,646------------2,07,723 കോങ്ങാട് യു.ഡി.എഫ്--------47,519 (35.45)--------40,662 (29.36) എൽ.ഡി.എഫ്-----60,790 (45.35)---------67,881 (49.01) എൻ.ഡി.എ--------23,800 (17.75)---------27,661 (19.97) ആകെ വോട്ട്------1,73,779-----------------1,81,172 മണ്ണാർക്കാട് യു.ഡി.എഫ്---------73,163 (49.27)---------71,657 (47.11) എൽ.ഡി.എഫ്------60,838 (40.97)---------65,787 (43.25) എൻ.ഡി.എ---------10,170 (6.85)----------10,376 (6.82) ആകെ വോട്ട് 1,89,455-------------1,98,223 മലമ്പുഴ യു.ഡി.എഫ്-----------35,333 (22.16)-------34,611 (21.66) എൽ.ഡി.എഫ്---------73,299 (45.90)-------74,096 (46.41) എൻ.ഡി.എ------------46,157 (28.90)--------49,301 (30.68) ആകെ വോട്ട് 2,02,828--------------2,13,231 പാലക്കാട് യു.ഡി.എഫ്----------57,559 (41.77)-------54,079 (38.06) എൽ.ഡി.എഫ്-------38,675 (28.07)-------36,433 (25.64) എൻ.ഡി.എ---------40,076 (29.98)--------50,220 (35.34) ആകെ വോട്ട് 1,78,387---------------1,88,534 തരൂർ യു.ഡി.എഫ്------43,979 (34.28)----------43,213 (32.9) എൽ.ഡി.എഫ്----67,047 (52.25)---------67,744 (51.58) എൻ.ഡി.എ-------15,493 (12.07)---------18,465 (14.06) ആകെ വോട്ട് 1,64,236-------------1,70,119 ചിറ്റൂർ യു.ഡി.എഫ്----------61,985 (40.18)-------50,794 (33.22) എൽ.ഡി.എഫ്--------69,270 (44.90)-------84,672 (55.38) എൻ.ഡി.എ--------- 12,537 (12.07)-------14,458 (14.06) ആകെ വോട്ട് 1,85,995-------------1,89,203 നെന്മാറ യു.ഡി.എഫ്---------58,908 (38.11)-------51,441 (33.95) എൽ.ഡി.എഫ്------66,316 (42.90)--------80,145 (52.89) എൻ.ഡി.എ---------23,096 (14.94)--------16,666 (11.00) ആകെ വോട്ട് 1,90,765-------------1,92,592 ആലത്തൂർ യു.ഡി.എഫ്--------35,146 (27.32)-----40,535 (29.94) എൽ.ഡി.എഫ്------71,206 (55.35)-----74,653 (55.15) എൻ.ഡി.എ--------19,610 (15.24)------18,349 (13.56) ആകെ വോട്ട് 1,65,294----------1,70,984
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.