Posted On
date_range Updated On
date_range കാഞ്ഞിരപ്പുഴ-പാലക്കയം റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു
കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ-പാലക്കയം റോഡിൽ കനത്ത മഴ കാരണം മണ്ണിടിഞ്ഞ് വാഹനഗതാഗതം മുടങ്ങി.തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. ഈ സമയത്ത് റോഡിൽ വാഹനങ്ങളില്ലാത്തത് കാരണം ആളപായമുണ്ടായില്ല. രാത്രി വൈകിയും മലയോര മേഖലയിൽ ശക്തമായ മഴ തുടരുകയാണ്.
അതേസമയം, ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകൾ 10 മുതൽ 20 സെന്റിമീറ്റർ വരെ ഉയർത്തിയതായി ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.