പാലക്കാട്: സമയമേതായാലും കാലാവസ്ഥയേതായാലും 'പണി'ക്കൊട്ടും കുറവില്ലാത്ത വിഭാഗമാണ് വൈദ്യുതിവകുപ്പ്. മഴക്കും കാറ്റിനുമൊപ്പം കോവിഡും ലോക്ഡൗണും വില്ലനായെത്തിയതോടെ ഒാട്ടപ്പാച്ചിലിലാണ് വൈദ്യുതിവകുപ്പ് ജീവനക്കാർ. കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കിയേതാടെ മിക്ക ഒാഫിസുകളിലും ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തിയാണ് വകുപ്പിെൻറ പ്രവർത്തനം. തിരക്കേറെയുള്ള സമയത്ത് ആളുകളെ പരിമിതപ്പെടുത്തേണ്ടി വന്നതോടെ ആകെ 'പണി'കിട്ടിയ അവസ്ഥയാണെന്ന് ജീവനക്കാർ പറയുന്നു.
24 x 7 ഒാട്ടം
കോവിഡ് രണ്ടാം തരംഗവ്യാപനത്തിനിടയിലും മഴയിലും വീടുകളിലും ആശുപത്രികളിലുമടക്കം വൈദ്യുതി മുടങ്ങാതിരിക്കാൻ 24 മണിക്കൂറും വിശ്രമമില്ലാത്ത ജോലിയിലാണ് കെ.എസ്.ഇ.ബി ജീവനക്കാർ. ജീവനക്കാരെ മൂന്ന് ഷിഫ്റ്റ് ആയി തിരിച്ചാണ് പ്രവർത്തനം. പാലക്കാട് സർക്കിളിൽ മാത്രം 1170 പേരാണ് ഫീൽഡിൽ ജോലിയിൽ വ്യാപൃതരായുള്ളത്. മഴക്കാലത്ത് നിർത്താതെ ശബ്ദിക്കുന്ന ഫോണിെനാപ്പം നെേട്ടാട്ടമാണ് പലപ്പോഴും. ആശുപത്രികളിലേക്കും കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്കും ഓക്സിജൻ പ്ലാൻറുകളിലേക്കുമുള്ള വൈദ്യുതി ബന്ധം മുടങ്ങാതെ നോക്കണം. ഒാൺലൈൻ ക്ലാസുകളും വർക്ക് ഫ്രം ഹോമും നടക്കുേമ്പാൾ വൈദ്യുതി ബന്ധം തടസ്സപ്പെടാതിരിക്കാൻ കഠിനശ്രമത്തിലാണ് വകുപ്പധികൃതർ.
കരുതേലാടെ മുന്നോട്ട്
കെ.എസ്.ഇ.ബി അവശ്യ സർവിസ് ആയതിനാൽ എല്ലാ സമയത്തും ജീവനക്കാരുടെ സേവനം ലഭ്യമാണ്. ജീവനക്കാരിൽ പരസ്പര സമ്പർക്കം ഒഴിവാക്കാൻ സെക്ഷനുകളിൽ ഒരു കരുതൽ ടീമിനെ നിലനിർത്തും. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ഈ സംഘത്തിെൻറ സേവനം ഉപയോഗപ്പെടുത്തും. ലോക്ഡൗണിൽ ഗൗരവമുള്ള കാരണമില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കരുതെന്ന സർക്കാറിെൻറ പ്രത്യേക നിർദേശമുണ്ട്. കോവിഡ് പോസിറ്റിവ് ആയ വ്യക്തികളുടെ വീട്ടിൽ വൈദ്യുതി ഇല്ലെങ്കിൽ കെ.എസ്.ഇ.ബി ഓഫിസിലേക്ക് വിളിച്ചറിയിച്ചാൽ ഉടൻ ലഭ്യമാക്കും. ഇതിന് മുമ്പ് രോഗവിവരം വ്യക്തമായി അറിയിക്കണം. പലരും രോഗവിവരം മറച്ചുവക്കുന്നതോടെ ജീവനക്കാർ പി.പി.ഇ കിറ്റടക്കം സുരക്ഷാമുൻകരുതലില്ലാതെ എത്തുന്നത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്ന് വൈദ്യുതി വകുപ്പ് ഒാവർസിയർ മുരളി മാധ്യമത്തോട് പറഞ്ഞു.
ബില്ലുകൾ സ്വയം വിലയിരുത്താം; ഒാൺലൈനായി പണമടക്കാം
കണ്ടെയ്ൻമെൻറ് സോണുകളിൽ സെൽഫ് റീഡിങ് ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് ഉപയോക്താക്കളുടെ മീറ്റർ റീഡിങ് എടുക്കുന്നത്. ബില്ലുകൾ ഒാൺലൈനായി അടക്കാനുമാവും. വൈദ്യുതിവകുപ്പിെൻറ https://wss.kseb.in/selfservices/quickpay എന്ന വെബ്സൈറ്റിലോ വിവിധ യു.പി.െഎ ആപ്പുകൾ മുഖേനയോ ബില്ലുകൾ അടക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.