കോട്ടയി സർക്കാർ ആശുപത്രി കെട്ടിടം
Posted On
date_range Updated On
date_range കോട്ടായി സർക്കാർ ആശുപത്രി തകർച്ചയുടെ വക്കിൽ കാറ്റടിച്ചാൽ
കോട്ടായി: 60 വർഷത്തോളം പഴക്കമുള്ള കോട്ടായി സർക്കാർ ആശുപത്രി കെട്ടിടം തകർച്ച ഭീഷണിയിൽ. ചെറിയ കാറ്റടിച്ചാൽ ജീവനക്കാർ പേടിച്ച് പുറത്തേക്കിറങ്ങും. ഓടിട്ട കെട്ടിടം കാലപ്പഴക്കത്താൽ ഏതു സമയത്തും തകർന്നു വീഴാവുന്ന സ്ഥിതിയിലാണ്.
കഴിഞ്ഞ ദിവസം പെയ്ത വേനൽമഴയിൽ കെട്ടിടം ചോർന്നൊലിച്ച് ഒ.പി മുറിയിലും മരുന്ന് സൂക്ഷിക്കുന്ന മുറിയിലും വെള്ളം തളം കെട്ടി നി ൽക്കുകയാണ്. എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച 60 ലക്ഷം രൂപ ചെലവിൽ പുതിയ കെട്ടിടം ഒന്നര വർഷമായിട്ടും പണി പൂർത്തീകരിച്ചിട്ടില്ല. ആശുപത്രിയിൽ ദിനേന നൂറുക്കണക്കിന് രോഗികൾ ചികിത്സ തേടിയെത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.