Posted On
date_range Updated On
date_range കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്: കൈപ്പുറം സ്വദേശിക്ക് വെള്ളി
പട്ടാമ്പി: ഓൾ കേരള കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കൈപ്പുറം സ്വദേശി മുഹമ്മദ് മിൻഷാദ് എന്ന സാബു വെള്ളി മെഡൽ കരസ്ഥമാക്കി.
മധ്യപ്രദേശിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിലേക്ക് മിൻഷാദ് യോഗ്യത നേടി.
നടുവട്ടം കൂർക്കപ്പറമ്പിൽ ബാക്ക് ബോൺ മാർഷ്യൽ ആർട്ട്സിലെ മുസ്തഫയുടെ കീഴിലാണ് മിൻഷാദ് പരിശീലനം നടത്തുന്നത്.
നടുവട്ടം ഗവ. ജനത ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയായ മിൻഷാദ് കൈപ്പുറത്ത് അയനിക്കാട്ടുതൊടി അബ്ദുൾ ഹമീദിന്റെയും (ഹക്കിം) സീനത്തിന്റെയും മകനാണ്.
അനുജൻ സച്ചുവും കിക്ക് ബോക്സിങ്ങിൽ പരിശീലനം നേടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.