Posted On
date_range Updated On
date_range കണ്ടെയ്നർ ലോറിക്ക് പിന്നിൽ ബസിടിച്ച് 13 പേർക്ക് പരിക്ക്
പാലക്കാട്: കഞ്ചിക്കോട് കണ്ടെയ്നർ ലോറിക്ക് പിറകിൽ ബസിടിച്ചുകയറി 13 പേർക്ക് പരിക്കേറ്റു. ഡ്രൈവർ, കണ്ടക്ടർ, ക്ലീനർ എന്നിവർക്കും പത്തോളം യാത്രക്കാർക്കുമാണ് പരിക്കേറ്റത്.
ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് മുന്നിലുള്ള ലോറിയുടെ പിറകിലിടിച്ചാണ് അപകടം. ബസ് ക്ലീനറുടെ കാലിന്റെ എല്ലിന് പൊട്ടലുണ്ട്. യാത്രക്കാരുടെ പരിക്ക് സാരമുള്ളതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.