കോട്ടായി ജൽ ജീവൻ മിഷൻ മെഗാ കുടിവെള്ള പദ്ധതിക്കായി നിർമിക്കുന്ന ടാങ്ക്
ജൽ ജീവൻ മിഷൻ: കോട്ടായിയിൽ മെഗാ കുടിവെള്ള പദ്ധതി അന്തിമഘട്ടത്തിലേക്ക്
കോട്ടായി: ജൽ ജീവൻ മിഷന്റെ കീഴിൽ 52.5 കോടി രൂപ ചെലവഴിച്ച് കോട്ടായിയിൽ നിർമിക്കുന്ന മെഗാ കുടിവെള്ള പദ്ധതിയുടെ നിർമാണ പ്രവൃത്തി അന്തിമഘട്ടത്തിലേക്ക്. പഞ്ചായത്ത് പരിധിയിലെ എല്ലാ പ്രദേശങ്ങളിലും പൈപ്പ് സ്ഥാപിക്കൽ പൂർത്തിയായി. കോട്ടായി മൃഗാശുപത്രിക്കു സമീപം കൂറ്റൻ ടാങ്ക് നിർമാണമാണ് പൂർത്തീകരിക്കാനുള്ളത്.
എട്ടുലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കാണ് നിർമിക്കുന്നത്. ഓടനൂർ പ്രദേശത്ത് അഞ്ചു ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള മറ്റൊരു ടാങ്കുകൂടി നിർമിക്കുന്നുണ്ട്. ഭാരതപ്പുഴയിൽ മുട്ടിക്കടവിൽ വലിയ കിണർ നിർമിച്ച് അതിൽനിന്നും രണ്ട് ടാങ്കുകളിലേക്കും വെള്ളം എത്തിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി. ജൽ ജീവൻ മിഷന്റെ കോട്ടായിയിലെ മെഗാ കുടിവെള്ള പദ്ധതി നിർമാണം തുടങ്ങിയിട്ട് ഒന്നര വർഷമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.