Posted On
date_range Updated On
date_range മാലിന്യം തരംതിരിക്കുമ്പോൾ നഷ്ടപ്പെട്ട കമ്മൽ തിരിച്ചു കിട്ടി; ഹരിത കർമസേനാംഗങ്ങൾക്ക് നന്ദി പറഞ്ഞ് വീട്ടമ്മ
തൃത്താല: നഷ്ടപ്പെട്ട അര പവൻ തൂക്കം വരുന്ന ജോഡി സ്വർണ കമ്മൽ ഹരിത കർമസേനയുടെ ഇടപെടല്‍ മൂലം ഉടമയ്ക്ക് തിരിച്ചു കിട്ടി. തിരുമിറ്റക്കോട് പഞ്ചായത്ത് മൂന്നാം വാർഡിലെ വീട്ടമ്മയായ ലളിതാ ഭായിയുടെ കമ്മലാണ് ദിവസങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ടത്. ഇക്കാര്യം വാർഡ് മെമ്പർ ജീന സേനാംഗങ്ങളെയും അറിയിച്ചിരുന്നു.
മൂന്നാം വാർഡ് ഹരിത കർമ്മസേന പ്രവർത്തകരായ പി.പി. കാർത്യായനി, പി.യു. കാർത്യായനി എന്നിവർ ശേഖരിച്ച മാലിന്യം തരം തിരിക്കുമ്പോൾ കമ്മൽ കണ്ടെത്തുകയും ഉടൻ തന്നെ വാർഡ് മെമ്പറെ വിവരമറിയിക്കുകയും ചെയ്തു.
തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി. സുഹറയുടെ സാന്നിധ്യത്തിൽ കമ്മൽ ഉടമക്ക് തിരിച്ചുനൽകി. സത്യസന്ധത കാണിച്ച ഹരിത കർമസേനാംഗങ്ങളെ പ്രസിഡന്റ് ടി. സുഹ്റ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.