മണ്ണാർക്കാട്: പട്ടികജാതിക്കാരിയായ വീട്ടമ്മയെ വീട്ടുവളപ്പിൽ അതിക്രമിച്ചുകയറി അപമാനിച്ച കേസിലെ പ്രതിക്ക് ഒന്നരവർഷം തടവും പിഴയും. മണ്ണാർക്കാട് ജില്ല സ്പെഷൽ കോടതി ജഡ്ജി ജെയ്മോൻ ജോൺ ആണ് ശിക്ഷ വിധിച്ചത്. ശ്രീകൃഷ്ണപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോട്ടപ്പുറം മുതിയറക്കകത്ത് റഷീദിനെയാണ് കോടതി ശിക്ഷിച്ചത്.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 354ാം വകുപ്പ് പ്രകാരം ഒരുവർഷത്തെ തടവിനും 10,000 രൂപ പിഴക്കും എസ്.സി-എസ്.ടി അതിക്രമം തടയൽ നിയമപ്രകാരം ആറുമാസത്തെ തടവിനും 10,000 രൂപ രൂപ പിഴ അടക്കുവാനുമാണ് വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം അധികതടവിനും പിഴ അടച്ചാൽ പതിനായിരം രൂപ അന്യായക്കാരിക്ക് നഷ്ടപരിഹാരം നൽകാനും വിധിച്ചു. പ്രോസിക്യൂഷനായി അഡ്വ. പി. ജയൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.