ഗോവിന്ദാപുരം അതിർത്തിയിൽ തമിഴ്നാട്ടിൽനിന്ന് ബസിറങ്ങി കാൽനടയായി കേരളത്തിലേക്ക് കടക്കുന്ന യാത്രക്കാർ
ഗോവിന്ദാപുരം: വാളയാറിൽ പരിശോധന കർശനമാക്കിയതോടെ ഗോവിന്ദാപുരം വഴി കാൽനടയായി അതിർത്തി കടക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ഇതോടെ ആശങ്കയുമായി നാട്ടുകാർ രംഗത്തെത്തി.
നിലവിൽ കാറുകളിലും സ്വകാര്യ വാഹനങ്ങളിലുമായി അതിർത്തി കടക്കുന്നവരോട് മാത്രമാണ് ഇ-പാസ് പരിശോധന നടത്തുന്നത്.എന്നാൽ, പൊള്ളാച്ചിയിൽനിന്ന് ഗോവിന്ദാപുരം വരെ ബസിൽ യാത്ര ചെയ്ത് കാൽനടയായെത്തി കേരളത്തിലെത്തുന്നവർ ഒരു പരിശോധനക്കും വിധേയമാകുന്നില്ല.ഇതിന് പരിഹാരം കണ്ടെത്താൻ പൊലീസ് പരിശോധന ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.